അമ്മ പഞ്ചായത്തിലേക്ക്, മകൾ ജില്ല പഞ്ചായത്തിലേക്ക്

മാനന്തവാടി: അമ്മ പഞ്ചായത്തിലേക്ക് മത്സരിക്കുമ്പോൾ മകൾ ജില്ല പഞ്ചായത്തിലേക്ക് ജനവിധി തേടുന്നു. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻറ്​ അനിഷ സുരേന്ദ്രൻ ഇക്കുറി ജില്ല പഞ്ചായത്ത് തവിഞ്ഞാൽ ഡിവിഷനിൽ മത്സരിക്കുന്നു.

അമ്മ പി. രാധ വെള്ളമുണ്ട പഞ്ചായത്തിലെ രണ്ടാം വാർഡിൽ സ്​ഥാനാർഥിയാണ്​. ​ഇരുവരും സി.പി.എം പ്രതിനിധികൾ. രാധ മുമ്പ്​ രണ്ടുതവണ വെള്ളമുണ്ട പഞ്ചായത്ത് അംഗമായിരുന്നു.

കഴിഞ്ഞ തവണ സി.പി.ഐ സ്ഥാനാർഥി പരാജയപ്പെട്ട തവിഞ്ഞാൽ ഡിവിഷനിൽ ഇക്കുറി അനിഷ സുരേന്ദ്രനെ ഇറക്കി വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ് സി.പി. എം.

Tags:    
News Summary - election: Mother to panchayat and daughter to district panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.