മാനന്തവാടി: കെ.എസ്.ആർ.ടി.സി ബസും പിക്അപ് വാനും കൂട്ടിയിടിച്ച് 14 പേർക്ക് പരിക്കേറ്റു. പിക്അപ് ഡ്രൈവർ നല്ലൂർ നാട് അരീക്കപ്പുറത്ത് ഷാനവാസ് (35), കെ.എസ്.ആർ.ടി.സി ഡ്രൈവർ മക്കിയാട് രതീഷ് കുമാർ (45), കണ്ടക്ടർ കുഞ്ഞോം ആലുങ്കൽ പെരുമാൾ ( 53), മൊതക്കര അഞ്ചനാട്ട് അജിത ( 52), കാരക്കാമല തുരുത്തിയിൽ നവാസ്(50), നൗഫൽ (31), നല്ലൂർനാട് പച്ചനാൽ ജോസ് (55), തലപ്പുഴ ലാവണ്യ ക്വാർട്ടേഴ്സ് രമേഷ് കുമാർ (50), കുന്ദമംഗലം തയ്യിൽ ഗീത (55), വെള്ളമുണ്ട കണിയാങ്കണ്ടി നൗഷാദ് (34), അഷ്മില (24), അസ്ര മിർസ (ഒന്നര) വള്ളിയൂർക്കാവ് കാരണകുന്ന് നിഖിൽ (27), നാലാംമൈൽ ഷെറീജ (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരുടെയും പരിക്ക് സാരമുള്ളതല്ല. വെള്ളിയാഴ്ച രാവിലെ 7.30ഓടെ അഞ്ചുകുന്നിനും കൂളിവയലിനും ഇടയിലാണ് അപകടം. മാനന്തവാടിയിൽനിന്ന് കോഴിക്കോട്ടേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് എതിരെവന്ന പിക്അപ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.