ന​ഗ​ര​സ​ഭ ഓ​ഫി​സി​ൽ എ​ൽ.​ഡി.​എ​ഫ് അം​ഗ​ങ്ങ​ളു​ടെ അ​നി​ശ്ചി​ത​കാ​ല കു​ത്തി​യി​രു​പ്പ് സ​മ​രം

മാനന്തവാടി നഗരസഭ: കുത്തിയിരിപ്പ് സമരവുമായി പ്രതിപക്ഷം

മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ ഓ​ഫി​സി​ൽ എ​ൽ.​ഡി.​എ​ഫ് അം​ഗ​ങ്ങ​ളു​ടെ അ​നി​ശ്ചി​ത​കാ​ല കു​ത്തി​യി​രു​പ്പ് സ​മ​രം ആ​രം​ഭി​ച്ചു. സി.​എ​ഫ്.​സി പ​ദ്ധ​തി വി​ഹി​ത​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക, ഹ​രി​ത ക​ർ​മ​സേ​ന വി​ൽ​പ​ന​ക്കാ​യി ശേ​ഖ​രി​ച്ച പാ​ഴ്വ​സ്തു​ക്ക​ൾ വി​ൽ​പ​ന ന​ട​ത്തി​യ കൗ​ൺ​സി​ല​ർ രാ​ജി​വെ​ക്കു​ക, ഭ​ര​ണ​സ​മി​തി നീ​തി​പാ​ലി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് ചെ​യ​ർ​പേ​ഴ്സ‍െൻറ ചേം​ബ​റി​ന് മു​ന്നി​ൽ സ​മ​രം ആ​രം​ഭി​ച്ച​ത്.

പ​ദ്ധ​തി വി​ഹി​ത​ത്തി​ലെ അ​പാ​ക​ത​ക​ൾ ച​ർ​ച്ച ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ബോ​ർ​ഡ് യോ​ഗം ത​ട​സ്സ​പ്പെ​ടു​ക​യും ഭ​ര​ണ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ത​മ്മി​ൽ വാ​ക്കേ​റ്റ​വും ഉ​ന്തും ത​ള്ളും ഉ​ണ്ടാ​വു​ക​യും ചെ​യ്തി​രു​ന്നു. ന്യാ​യ​മാ​യ ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ത്ത പ​ക്ഷം നി​രാ​ഹാ​ര​മ​ട​ക്ക​മു​ള്ള പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ മെം​ബ​ർ​മാ​ർ പ​റ​ഞ്ഞു.



Tags:    
News Summary - Mananthavady Municipal Corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.