കൽപറ്റ: തിരക്കേറിയ റോഡുകളിൽ കാൽനടക്കാർക്ക് സഹായകരമാവുന്നതാണ് സീബ്രൈലൻ. പക്ഷേ, വയനാട്ടിലെ പ്രധാന പട്ടണങ്ങളിലെ റോഡുകളിൽ സീബ്രലൈൻ ഇല്ലാത്തത് കാൽനടക്കാരെ ദുരിതത്തിലാക്കുകയാണ്. കൽപറ്റ, സുൽത്താൻ ബത്തേരി, മീനങ്ങാടി തുടങ്ങി വിവിധ പട്ടണങ്ങളിലാണ് കാൽനടക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ സൗകര്യമില്ലാത്തത്. സീബ്രലൈനുകൾ ഇല്ലാത്തതിനാൽ നിരവധി പേർ അപകടത്തിൽപെടുകയും മരണപ്പെടുകയും ചെയ്തു.
കൽപറ്റ നഗരത്തിൽ സീബ്രലൈനുകൾ മാഞ്ഞിട്ട് വർഷം കഴിഞ്ഞിട്ടും പുതിയത് വരക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. അതിനാൽ യാത്രക്കാരും വ്യാപാരികളുമടക്കം പ്രതിഷേധത്തിലാണ്. കൈനാട്ടി, സിവിൽ സ്റ്റേഷൻ, ജൈത്ര, പഴയ ബസ്സ്റ്റാൻഡ്, ചുങ്കം ജങ്ഷൻ, പുതിയസ്റ്റാൻഡ് തുടങ്ങിയ കാൽനടയാത്രക്കാർ വ്യാപകമായി റോഡ് മുറിച്ചുകടക്കാൻ സാധ്യതയുള്ള ഭാഗങ്ങളിലെല്ലാം സീബ്രാലൈനുകൾ മാഞ്ഞ നിലയിലാണ്. തിരക്കേറിയ നഗരത്തിൽ സീബ്രലൈനില്ലാതായതോടെ യാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നത് ജീവൻ പണയംവെച്ചാണ്.
ജങ്ഷനുകളിൽ സീബ്രലൈനുകളില്ലാത്തതിനാൽ കാൽനടക്കാർ പെട്ടെന്ന് റോഡ് മുറിച്ചുകടക്കുേമ്പാൾ ഡ്രൈവർമാരും പ്രയാസപ്പെടുകയാണ്.
കഴിഞ്ഞമാസം പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് ഓട്ടോയിടിച്ച് മധ്യവയസ്കൻ മരണപ്പെട്ടിരുന്നു. കൂടുതൽ ആളുകൾ റോഡ് മുറിച്ചുകടക്കുന്നിടത്ത് സീബ്രവരയില്ലാത്തതാണ് മീനങ്ങാടിയിൽ അപകടക്കെണിയാകുന്നത്.
ട്രാഫിക് ജങ്ഷനിൽ സി.ഐ.ടി.യു ഓഫിസിന് മുന്നിലായി സീബ്ര വരയുണ്ടായാൽ യാത്രക്കാർക്ക് ഏറെ ഗുണം ചെയ്യും. രണ്ടുമാസം മുമ്പ് ഇവിടെ നിന്ന് അൽപം മാറി റോഡ് മുറിച്ചുകടക്കുമ്പോൾ വീട്ടമ്മയെ ബസിടിച്ചിരുന്നു. അവർ പിന്നീട് മരിച്ചു. അടുത്തിടെയാണ് ടൗണിെൻറ വിവിധ ഭാഗങ്ങളിൽ സീബ്രൈലൻ വരച്ചത്. പക്ഷേ, യാത്രക്കാർ കൂടുതൽ സഞ്ചരിക്കാൻ സാധ്യതയുള്ള ഭാഗങ്ങൾ കണ്ടെത്തുന്നതിൽ ബന്ധപ്പെട്ടവർ ജാഗ്രത പാലിച്ചില്ല.
കോടികൾ ചെലവഴിച്ചു ദേശീയപാത അറ്റകുറ്റപ്പണിയും ടാറിങ്ങും കഴിഞ്ഞിട്ട് ആറുമാസമായെങ്കിലും വൈത്തിരിയിലെ റോഡിൽ സീബ്രലൈൻ വരക്കാത്തത് കാൽനട യാത്രക്കാരെ വലക്കുകയാണ്. ദേശീയപാത നവീകരണത്തിെൻറ രണ്ടാംഘട്ടം അടിവാരം മുതൽ ചുണ്ടേൽവരെ കഴിഞ്ഞിട്ട് മാസങ്ങളായി.
ലക്കിടി മുതൽ ചുണ്ടേൽ വരെയുള്ള വിവിധ ബസ്സ്റ്റോപ്പുകളിലും പ്രധാന കേന്ദ്രങ്ങളിലും സീബ്രലൈൻ ഇല്ലാത്തതിനാൽ അപകടഭീഷണി ഏറുകയാണ്. റോഡിെൻറ നടുക്കും വശങ്ങളിലുമുള്ള വരകൾ നേരത്തേ പൂർത്തീകരിച്ചിട്ടുണ്ട്. അതേസമയം, റോഡ് നവീകരണ പ്രവൃത്തികൾ ഇനിയും പൂർത്തിയാക്കാനുണ്ടെന്നും പണി കഴിയുന്ന മുറക്ക് സീബ്രലൈൻ വരക്കുമെന്നും ദേശീയപാത എൻജിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.