പൊഴുതന: പൊഴുതനയിലെ സ്വകാര്യ തേയില എസ്റ്റേറ്റിൽ പുലിെയ കണ്ടതായി നാട്ടുകാർ. ജനവാസ മേഖലയായ പൊഴുതനയിലെ കല്ലൂരിൽ തോട്ടം തൊഴിലാളികൾ തിങ്ങിത്താമസിക്കുന്ന സ്ഥലത്തിന് സമീപമാണ് പുലിയെ കണ്ടത്. പാറമടക്ക് സമീപം നിൽക്കുന്ന പുലിയുടെ വിഡിയോ പ്രദേശത്തെ തോട്ടം തൊഴിലാളികളാണ് ഫോണിൽ പകർത്തിയത്.
ദിവസങ്ങൾക്ക് മുമ്പ് സ്കൂൾ വിദ്യാർഥികളും പുലിയ കണ്ടതായി പറഞ്ഞിരുന്നു. പുലിഭീതി നിലനിന്നിട്ടും ഇവയെ കൂട് വെച്ചുപിടിക്കാൻ വനംവകുപ്പ് നടപടി വൈകിക്കുന്നതിൽ പ്രതിഷേധം വ്യാപകമാണ്. കഴിഞ്ഞ ഏറെ മാസങ്ങളായി പൊഴുതന പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പുലിയുടെ ശല്യം വർധിച്ചിരിക്കുകയാണ്.
ഒരു വർഷത്തിനിടയിൽ വളർത്തു മൃഗങ്ങളടക്കം പത്തോളം ജീവികളെ പുലി പിടിച്ചിരുന്നു. കല്ലൂർ ഡിവിഷനിലെ സ്വകാര്യ എസ്റ്റേറ്റിൽ വൻതോതിൽ തേയില ചെടികൾ കാട് കയറുകയാണ്. ഇവ വെട്ടി മാറ്റാത്തതിനാൽ സമീപത്ത് ജോലി ചെയ്യുന്ന തൊഴിലാളികളും ഭീതിയിലാണ്. ഇവക്കു പുറമെ ഈ ഭാഗത്ത് പന്നി, കാട്ടുപോത്ത് തുടങ്ങിയ വന്യജീവികൾ കൂട്ടമായി എസ്റ്റേറ്റിൽ എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.