സുൽത്താൻ ബത്തേരി: മുത്തങ്ങ ചെക്ക്പോസ്റ്റിൽ വൻ കഞ്ചാവ് വേട്ട. വ്യാഴാഴ്ച രാത്രി വാഹന പരിശോധനക്കിടെ 100 കിലോ കഞ്ചാവ് പിടികൂടി. തിരുവമ്പാടി മുടക്കാലി ആബിദ് (23), കൂടരഞ്ഞി ചെറ്റാലി മരയ്ക്കാർ സ്വാലിഹ് (25) എന്നിവരെ അറസ്റ്റ് ചെയ്തു.
സ്റ്റേറ്റ് എക്സൈസ് എൻഫോസ്െമൻറ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി. അനിൽകുമാറിെൻറ നേതൃത്വത്തിൽ മുത്തങ്ങ കല്ലൂർ ഭാഗത്താണ് വാഹനം പരിശോധിച്ചത്. ഭാരത് ബെൻസ് ലോറിയിൽ നാല് ചാക്കുകളിലായി കഞ്ചാവ് ഒളിപ്പിച്ച നിലയിലായിരുന്നു. ആന്ധ്രയിൽനിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
കോഴിക്കോട് ഭാഗത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പിടിയിലായത്. വിപണിയിൽ രണ്ട് കോടിയോളം വിലമതിക്കുന്നതാണ് പിടിച്ചെടുത്ത കഞ്ചാവ്. ലോറിയും കഞ്ചാവും പ്രതികളേയും വയനാട് എക്സൈസ് സ്ക്വാഡ് സി.ഐ സജിത്തിെൻറ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.