സുൽത്താൻ ബത്തേരി: കഴിഞ്ഞ ദിവസം മാനന്തവാടി-ബത്തേരി റൂട്ടിലെ സ്വകാര്യ ബസിൽ കവർച്ച നടത്തിയ മൂന്നംഗ സംഘം പിടിയിൽ. മലപ്പുറം ഇരുവട്ടൂർ അബ്ദുല്ലക്കോയ എന്ന ഷാനവാസ്, ചങ്ങനാശ്ശേരി ഫാത്തിമപുരം എൻ. ചാന്ദ്, മലപ്പുറം കൊടിഞ്ഞി കെ. സമീർ എന്നിവരാണ് അറസ്റ്റിലായത്.
ബസിലെ യാത്രക്കാരനായിരുന്ന മടവൂര്‍ സ്വദേശിയുടെ 63,000 രൂപ ഇവർ ബാഗില്‍ നിന്നും മോഷ്ടിക്കുകയായിരുന്നു. ബത്തേരി പൊലീസ് സ്റ്റേഷന് എസ്.എച്ച്.ഒ, എം.എ. സന്തോഷം സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബാഗിന് ഒരു കേടുപാടും സംഭവിക്കാതെ വിദഗ്ധമായിട്ടായിരുന്നു മോഷണം. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.