സുൽത്താൻ ബത്തേരി: വൃക്കകൾ തകരാറിലായ യുവാവ് ചികിത്സ ചെലവിനായി സുമനസ്സുകളുടെ സഹായം തേടുന്നു. നെന്മേനി ഗ്രാമപഞ്ചായത്ത് 11ാം വാർഡ് ചെരിപ്പുറത്ത് റിയാസാണ് (23) നാലു മാസമായി ചികിത്സക്ക് പണമില്ലാതെ കഷ്ടതയനുഭവിക്കുന്നത്.
മധ്യപ്രദേശിൽ ജോലി ചെയ്തിരുന്ന റിയാസ് ആയിരുന്നു പിതാവ് മരിച്ച കുടുംബത്തിെൻറ ഏക അത്താണി. മാതാവ് ജമീലയും സഹോദരൻ പ്ലസ് ടു വിദ്യാർഥി നൗഫലുമാണ് വീട്ടിലുള്ളത്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കും അനുബന്ധ ചെലവുകൾക്കുമായി പത്തുലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. മാതാവ് ജമീല റിയാസിന് വൃക്ക നൽകാൻ തയാറാണ്.
റിയാസിെൻറ ചികിത്സക്കായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീല പുഞ്ചവയൽ ചെയർമാനായി ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു. സുൽത്താൻ ബത്തേരി കോഓപറേറ്റിവ് അർബൻ ബാങ്കിൽ 0050 10001004889 എന്ന നമ്പറിൽ അക്കൗണ്ട് എടുത്തിട്ടുണ്ട്. 87140 94456 ആണ് ഗൂഗ്ൾ പേ നമ്പർ. വാർത്തസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ഷീല പുഞ്ചവയൽ, പഞ്ചായത്തംഗം അനിത കല്ലൂർ, മുനീബ് ചീരാൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.