സുൽത്താൻ ബത്തേരി: ഗജദിനത്തോടനുബന്ധിച്ച് മുത്തങ്ങയിൽ ഗജരാജന്മാർക്ക് സദ്യയൊരുക്കി വനംവകുപ്പ്. 10 ആനകൾക്കാണ് ഞായറാഴ്ച ആനപ്പന്തിയിൽ ആനയൂട്ട് നടത്തിയത്.
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ. അതിനാൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. കുങ്കിയാനകളായ പ്രമുഖ, കുഞ്ചു, സൂര്യ, വിക്രം, ഭരത്, ചന്ദ്രനാഥ്, സുന്ദരി, ഉണ്ണികൃഷ്ണൻ, കുട്ടിയാനകളായ ചന്തു, അമ്മു എന്നിങ്ങനെ 10 ആനകളാണ് ആനയൂട്ട് ആസ്വദിച്ചത്.
സാധാരണ കൊടുക്കാറുള്ള ഭക്ഷണങ്ങൾക്ക് പുറമെ പഴവർഗങ്ങളും മധുര പലഹാരങ്ങളുമാണ് വിളമ്പിയത്. റേഞ്ച് ഓഫിസർമാരായ കെ. ഹാഷിഫ്, രമ്യ രാഘവൻ, വനപാലകരായ എ.ബി. ഷിബു, എ.ആർ. സിനു, പാപ്പാന്മാർ, ബയോളജിസ്റ്റ് വിഷ്ണു എന്നിവർ നേതൃത്വം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.