സുൽത്താൻ ബത്തേരി: നിയമനക്കോഴ ആരോപണത്തിൽ വിവാദത്തിലായ സുൽത്താൻ ബത്തേരി അർബൻ ബാങ്കിൽ വായ്പ തട്ടിപ്പും നടന്നതായി ആരോപണം. സുൽത്താൻ ബത്തേരി മാനിക്കുനി സ്വദേശി ടി.ജി. നിക്സനാണ് തന്നെ ബാങ്ക് അധികൃതർ കബളിപ്പിച്ചതായി വാർത്തസമ്മേളനത്തിൽ ആരോപിച്ചത്. ഇതുസംബന്ധിച്ച് പൊലീസിൽ പരാതി കൊടുത്തിട്ടുണ്ട്. 2014 ഡിസംബറിലാണ് വായ്പക്കായി അർബൻ ബാങ്ക് അധികൃതരെ സമീപിച്ചത്. പതിനൊന്നര സെൻറ് സ്ഥലത്തിെൻറ ഈടിൽ അഞ്ചര ലക്ഷം രൂപ അനുവദിച്ചു. പിന്നീട് പണം തിരിച്ചടക്കാനായില്ല.
അടുത്തിടെ 32 ലക്ഷത്തിലേറെ തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ബാങ്കിൽനിന്നും അറിയിപ്പ് വന്നപ്പോഴാണ് എടുത്ത തുക 20 ലക്ഷമാണെന്ന് മനസ്സിലാക്കുന്നത്. തങ്ങൾ സമർപ്പിച്ച രേഖകൾ പ്രകാരം 20 ലക്ഷം രൂപയാണ് ബാങ്ക് വായ്പ അനുവദിച്ചതെന്നാണ് മനസ്സിലാകുന്നത്.അഞ്ചര ലക്ഷം കഴിച്ചുള്ള ബാക്കി പണം മറ്റു ചിലരാണ് കൈപ്പറ്റിയത്.
വായ്പക്കായി ബ്ലാങ്ക് മുദ്ര പേപ്പറുകളിൽ ഒപ്പിടുവിച്ചിരുന്നു. പണം തട്ടാമെന്ന് കരുതിക്കൂട്ടിയാണ് ബാങ്കുമായി ബന്ധപ്പെട്ടവർ അങ്ങനെ ചെയ്തത്. ബാങ്കിൽനിന്നും നോട്ടീസ് വന്നതിനുശേഷം ബന്ധപ്പെട്ടപ്പോൾ നിങ്ങൾ പേടിേക്കണ്ട എടുത്തവരെക്കൊണ്ട് അടപ്പിച്ചോളാമെന്ന മറുപടിയാണ് ലഭിച്ചതെന്നും നിക്സൺ പറഞ്ഞു.നിക്സെൻറ സഹോദരനും പരാതിക്കാരുമായ ടി.ജി. മിലൻ പോളും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.