സുൽത്താൻ ബത്തേരി: ബംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേയുമായി കോയമ്പത്തൂരിനെയും സുൽത്താൻ ബത്തേരിയേയും ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ അടിയന്തരമായി നടപ്പാക്കുമെന്ന് മൈസൂരു എം.പി പ്രതാപ് സിംഹ അറിയിച്ചു. എം.പിയുമായി ബി.ജെ.പി വയനാട് ജില്ല ഭാരവാഹികളും നീലഗിരി വയനാട് എൻ.എച്ച് ആൻഡ് റെയിൽവേ ആക്ഷൻ കമ്മിറ്റി ഭാരവാഹികളും നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എക്സ്പ്രസ് ഹൈവേയുടെ ഉദ്ഘാടന വേദിയിൽ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പുതിയ പാത കേരളവും തമിഴ്നാടുമായി ബന്ധിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. അതിവേഗ പാത സുൽത്താൻ ബത്തേരിയുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ ദേശീയപാത അതോറിറ്റിയെ ചുമതലപ്പെടുത്തിയതായും പ്രതാപ് സിംഹ എം.പി അറിയിച്ചു.
ചർച്ചയിൽ ബി.ജെ.പി ജില്ല പ്രസിഡന്റ് കെ.പി. മധു, ജില്ല വൈസ് പ്രസിഡന്റ് പ്രശാന്ത് മലവയൽ, ന്യൂനപക്ഷ മോർച്ച കർണാടക സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അനിൽ തോമസ്, നീലഗിരി വയനാട് എൻ.എച്ച് ആൻഡ് റെയിൽവേ ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ വിനയകുമാർ അഴിപ്പുറത്ത്, പോൾ മാത്യൂസ്, സി. അബ്ദുൽ റസാഖ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.