സുൽത്താൻ ബത്തേരി: ഒഴിവുസമയം ചെലവഴിക്കാൻ പറ്റിയ ഇടമാണെങ്കിലും കോവിഡ് വ്യാപനം തുടങ്ങിയതോടെ സുൽത്താൻ ബത്തേരിയിലെ ടൗൺ സ്ക്വയറിൽ സന്ദർശകരില്ല. ലോക്ഡൗൺ സമയത്ത് പൂർണമായും അടച്ചിട്ട ചത്വരം വീണ്ടും തുറന്നെങ്കിലും ആളുകൾ കയറാൻ മടിക്കുകയാണ്.
സന്ദർശകരെ ആകർഷിക്കാൻ ഡി.ടി.പി.സിക്കും ഇപ്പോൾ വലിയ താൽപര്യമില്ല. സുൽത്താൻ ബത്തേരി സെൻറ് മേരീസ് കോളജിനടുത്താണ് ടൗൺ സ്ക്വയറുള്ളത്. ഷെൽട്ടറുകൾ, ഓപൺ തിയറ്റർ, ശുചിമുറി കെട്ടിടം, കുട്ടികളുടെ പാർക്ക്, കച്ചവട മുറികൾ എന്നിവയൊക്കെ ഇതിനകത്തുണ്ട്. രണ്ടേ മുക്കാൽ കോടിയോളം രൂപയാണ് ടൗൺ സ്ക്വയറിെൻറ പേരിൽ ചെലവഴിച്ചത്.
രണ്ടര ഏക്കർ സ്ഥലമുണ്ട്. 2009ലായിരുന്നു നിർമാണത്തിെൻറ തുടക്കം. പത്ത് വർഷത്തിനുശേഷം കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഉദ്ഘാടനം. ഉദ്ഘാടന ശേഷം സന്ദർശകരെ കൂടുതൽ എത്തിക്കാനുള്ള ശ്രമങ്ങളൊന്നുമുണ്ടായില്ല. കോളജ് തുറന്നിരുന്ന സമയത്ത് വിദ്യാർഥികൾ എത്തുമായിരുന്നു. കോവിഡ് തുടങ്ങിയതോടെ ഇവിടം വിജനമാണ്. അകത്തെ സിമൻറ് ഇരിപ്പിടങ്ങളും നടവഴികളും കാടുകയറിയ നിലയിലായിരുന്നു. കഴിഞ്ഞ മാസം കാടുവെട്ടിത്തെളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.