സുൽത്താൻ ബത്തേരി: നവീകരണം നടക്കുന്ന ബീനാച്ചി-പനമരം റോഡിന്റെ അരിവയൽ ഭാഗത്ത് ദുരിതയാത്ര. മഴ ശക്തമായതോടെ റോഡ് ചളിക്കുളമായി. ഇടവപ്പാതിക്കുമുമ്പ് ഇവിടെ നിർമാണം പൂർത്തിയാകില്ലെന്ന് ഉറപ്പാണ്.
ബീനാച്ചി-മുതൽ താഴെ അരിവയൽ വരെ നാല് കിലോമീറ്ററോളമാണ് റോഡ് പരിതാപ സ്ഥിതിയിലുള്ളത്. ഈ ഭാഗത്തും നിർമാണം തുടങ്ങിവെച്ചതാണ്. മന്ദംകൊല്ലി, നമ്പീശൻപടി, മേലെ അരിവയൽ എന്നിവിടങ്ങളിൽ റോഡ് പഴയ സ്ഥിതിയിൽത്തന്നെയാണ്.
നമ്പീശൻപടിയിൽ നൂറ് മീറ്ററോളം ഭാഗം മെറ്റൽ നിരത്തി ടാർ ചെയ്യാൻ പരുവത്തിലാക്കിയിരുന്നുവെങ്കിലും മഴയും വാഹനങ്ങളുടെ നിരന്തരമായ ഓട്ടവും ഇവിടെ ചളിക്കളമാക്കി. കേണിച്ചിറ ടൗൺ ഉൾപ്പെടുന്ന ഒരു കിലോമീറ്ററോളമാണ് പുതുക്കിപ്പണിയൽ നടക്കാത്ത മറ്റൊരു ഭാഗം.
പൂതാടിക്കവലക്കും കേണിച്ചിറ തിയറ്റർ കവലക്കും ഇടയിലുള്ള ഭാഗമാണ് ഒഴിവാക്കിയ അവസ്ഥയിലുള്ളത്. നടവയൽ പള്ളിത്താഴെ മുതൽ പനമരത്തേക്ക് ആറ് കിലോമീറ്ററുണ്ട്.
ഈ ദൂരത്തിൽ നിർമാണം തുടങ്ങിയിട്ടുമില്ല. മൂന്നുവർഷം മുമ്പ് റോഡ് പണി തുടങ്ങുമ്പോൾ ബീനാച്ചി മുതൽ പനമരം വരെ 22 കിലോമീറ്ററാണ് ഉൾപ്പെടുത്തിയത്. 55 കോടി കിഫ്ബിയിൽനിന്നും അനുവദിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.