സുൽത്താൻ ബത്തേരി: വൃക്ക, അർബുദ, കോവിഡ് രോഗികളെ സഹായിക്കാൻ മത്സ്യ ചലഞ്ചുമായി ബ്ലോക്ക് പഞ്ചായത്ത് അംഗം. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അമ്പുകുത്തി ഡിവിഷനിലെ പി.കെ. സത്താറാണ് വ്യത്യസ്ത ആശയവുമായി രംഗത്തിറങ്ങിയത്. ആദ്യ ദിവസമായ ചൊവ്വാഴ്ച 80,000 രൂപയുടെ മത്സ്യമാണ് വിൽപനക്ക് എത്തിച്ചത്. ഇതിൽനിന്നുള്ള ലാഭം ഡയാലിസിസിന് വിധേയമാകുന്ന രോഗിക്ക് നൽകി.
സുൽത്താൻ ബത്തേരിക്കടുത്ത് അമ്മായിപ്പാലത്താണ് മത്സ്യ വിൽപന നടത്തിയത്. ചെറിയ ലാഭത്തിലായിരുന്നു വിൽപന. ചില ഉപഭോക്താക്കൾ ബാക്കി തുക വാങ്ങാതെ സഹായിച്ചുവെന്ന് പി.കെ. സത്താർ പറഞ്ഞു. കച്ചവടത്തിൽ സഹായിക്കാനെത്തിയ യുവാക്കൾ കൂലിയും വാങ്ങിയില്ല.
നാല് അർബുദ രോഗികളും രണ്ട് വൃക്കരോഗികളും കോവിഡ് ബാധിച്ച ഏതാനും പേരും അമ്പുകുത്തി ഡിവിഷനിൽ സഹായം പ്രതീക്ഷിച്ചു കഴിയുന്നവരാണ്. ഇവരെ സഹായിക്കാനാണ് മത്സ്യ ചലഞ്ച് നടത്തിയത്. ഇനിയുള്ള ദിവസങ്ങളിലും കച്ചവടം തുടരാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.