സുൽത്താൻ ബത്തേരി: ഓട്ടോതൊഴിലാളികൾ തമ്മിലുള്ള അതിർത്തി തർക്കം സംഘർഷസാധ്യതയിലേക്കു നീങ്ങുന്നു. വ്യാഴാഴ്ച തമിഴ്നാട്ടിൽനിന്നുള്ള മഞ്ഞ ഓട്ടോറിക്ഷകൾ ചീരാലിൽ തടഞ്ഞു.
തമിഴ്നാട്ടിൽ പ്രവേശിക്കുമ്പോൾ കേരള ഓട്ടോകൾ തടയുന്ന സാഹചര്യത്തിെൻറ തുടർച്ചയായാണ് ചീരാലിൽ ഏതാനും തൊഴിലാളികൾ സംഘടിച്ചത്. കേരള- തമിഴ്നാട് അതിർത്തിയായ നമ്പ്യാർകുന്നിൽ ഏതാനും ദിവസം മുമ്പ് വാക്കേറ്റമുണ്ടായിരുന്നു.
ഇരുവിഭാഗവും അതിർത്തി കടന്ന് നിർബാധം ഓടിയിരുന്നത് ഇതോടെ കുറഞ്ഞു. നമ്പ്യാർകുന്ന്, ചീരാലിനടുത്ത വെള്ളച്ചാൽ, പാട്ടവയൽ, ചുള്ളിയോടിനടുത്ത കക്കുണ്ടി, താളൂർ എന്നിവയൊക്കെ തമിഴ്നാട്- കേരള അതിർത്തി സ്ഥലങ്ങളാണ്. ഇതിലൂടെ ജില്ലയിലേക്ക് നിരവധി ഓട്ടോകൾ ദിവസവും വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.