ചീ​രാ​ലി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ ആ​ദി​വാ​സി​ക​ൾ​ക്കൊ​പ്പം

ബത്തേരിയിൽ കളം നിറഞ്ഞ് സ്ഥാനാർഥികൾ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: സ്ഥാ​നാ​ർ​ഥി​ക​ൾ ക​ളം നി​റ​ഞ്ഞ​തോ​ടെ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ആ​വേ​ശ​മേ​റി.

യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ അ​മ്പ​ല​വ​യ​ൽ കൃ​ഷി വി​ജ്ഞാ​ൻ കേ​ന്ദ്ര​ത്തി​ൽ​നി​ന്നാ​ണ് ചൊ​വ്വാ​ഴ്ച പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച​ത്. തൊ​ഴി​ലാ​ളി​ക​ളോ​ടും ജീ​വ​ന​ക്കാ​രോ​ടും വോ​ട്ട​ഭ്യ​ർ​ഥി​ച്ചു. തൊ​ട്ട​ടു​ത്ത കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക്. അ​വി​ടെ​യും കാ​ർ​ഷി​ക കോ​ള​ജ് കൊ​ണ്ടു​വ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ഓ​ർ​മ​പ്പെ​ടു​ത്തി.

തു​ട​ർ​ന്ന് ചു​ള്ളി​യോ​ട് വ​ഴി പു​ത്ത​ൻ​കു​ന്നി​ലേ​ക്ക്. പോ​കും​വ​ഴി ആ​ന​പ്പാ​റ​യി​ലെ സ്വ​കാ​ര്യ ന​ഴ്സ​റി​യി​ൽ ക​യ​റി എ​ല്ലാ​വ​രെ​യും ക​ണ്ട് വോ​ട്ടു ചോ​ദി​ച്ചു. പു​ത്ത​ൻ​കു​ന്നി​ൽ കാ​ത്തു​നി​ന്നി​രു​ന്ന ചീ​രാ​ൽ മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളോ​ടൊ​പ്പം ക​ട​ക​ളി​ൽ വോ​ട്ട​ഭ്യ​ർ​ഥ​ന.

ഇ​രു​ളം എ​ല്ല​ക്കൊ​ല്ലി കോ​ള​നി​യി​ൽ വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി. സ​ന്ധ്യ​യോ​ടെ അ​ങ്ങാ​ടി ശേ​രി കോ​ള​നി​യും ക​യ​റി വോ​ട്ട​ഭ്യ​ർ​ഥി​ച്ച ശേ​ഷം കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്കാ​യി ബ​ത്തേ​രി​യി​ലേ​ക്ക് മ​ട​ക്കം.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ

എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ തോ​മാ​ട്ടു​ചാ​ൽ, അ​മ്പ​ല​വ​യ​ൽ മേ​ഖ​ല​യി​ലാ​യി​രു​ന്നു പ​ര്യ​ട​നം ന​ട​ത്തി​യ​ത്. വാ​ള​ശ്ശേ​രി, പെ​രു​മ്പാ​ടി​ക്കു​ന്ന് കോ​ള​നി, തോ​മാ​ട്ടു​ചാ​ൽ വി​മ​ൻ​സ് വെ​ൽ​ഫ​യ​ർ ട്രെ​സ​റ്റ്, നെ​ല്ലാ​റ, അ​ടി​വാ​രം, കു​മ്പ​ളേ​രി കോ​ള​നി​ക​ൾ, ചു​ള്ളി​യോ​ട് ഇ​ട​ക്ക​ൽ കോ​ള​നി, പാ​ടി​പ്പ​റ​മ്പ്, താ​ളൂ​ർ മാ​വാ​ടി, പ​ല്ല​ടം, അ​മ്പ​ല​ക്കു​ന്ന് കോ​ള​നി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ വോ​ട്ട​ഭ്യ​ർ​ഥി​ച്ചു. വൈ​കീ​ട്ട് ചു​ള്ളി​യോ​ട് ടൗ​ണി​ൽ എ​ൽ.​ഡി.​എ​ഫ് ലോ​ക്ക​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ത്തു.

പു​ൽ​പ​ള്ളി പ​ഴ​ശ്ശി​രാ​ജാ കോ​ള​ജി​ലെ കാ​ൻ​റീ​നി​ൽ വി​ദ്യാ​ർ​ഥി​ക​ളോ​ട് സം​സാ​രി​ക്കു​ന്ന എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി സി.​കെ. ജാ​നു

എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി സി.​കെ. ജാ​നു പു​ൽ​പ​ള്ളി പ​ഴ​ശ്ശി​രാ​ജ കോ​ള​ജി​ൽ വോ​ട്ട​ഭ്യ​ർ​ഥി​ച്ചെ​ത്തി. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ സ്ഥാ​നാ​ർ​ഥി ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി.

Tags:    
News Summary - candidates in bathery in busy campaigning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.