അ​ജ്ഞാ​ത ജീ​വി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ച​ത്ത കോ​ഴി​ക​ൾ

വളർത്തു കോഴികളെ അജ്ഞാത ജീവി കൊന്നു; ആശങ്കയിൽ മൈലമ്പാടി

സുൽത്താൻ ബത്തേരി: മീനങ്ങാടി പഞ്ചായത്തിലെ മൈലമ്പാടിയിൽ വളർത്തുകോഴികളെ അജ്ഞാത ജീവി കൊന്നു. ചോളയിൽ സ്കറിയയുടെ വീടിനോടു ചേർന്ന ഗ്രീൻ നെറ്റിനുള്ളിൽനിന്ന് രാവിലെ 11 മണിയോടെയാണ് കോഴികളെ നഷ്ടമായത്.40 കോഴികളിൽ 32 എണ്ണത്തെ കാണാതാവുകയും എട്ടു കോഴികളെ ചത്ത നിലയിൽ കണ്ടെത്തുകയും ചെയ്തു.

സ്കറിയയും കുടുംബവും എറണാകുളത്തെ ബന്ധുവീട്ടിൽ പോയതിനാൽ സമീപത്തെ വീട്ടുകാരാണ് കോഴികളുടെ ശബ്ദം കേട്ട് ഓടിയെത്തിയത്. അവർ സ്കറിയയെ വിവരമറിയിച്ചു. തെരുവു നായ്ക്കളാണോ കോഴികളെ പിടികൂടിയതെന്ന സംശയമുണ്ട്.

ഏതാനും മാസം മുമ്പ് കടുവ ഭീതി നിലനിന്നിരുന്ന സ്ഥലമാണ് മൈലമ്പാടി. അതിനാൽ നാട്ടുകാർ ആശങ്കയിലായിരിക്കുകയാണ്. വന്യജീവിയാണോ തെരുവുനായ്ക്കളാണോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Tags:    
News Summary - chickens killed by unknown creature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.