സുൽത്താൻ ബത്തേരി: നൂൽപുഴ പഞ്ചായത്തിനെ കൂടാതെ നെന്മേനി പഞ്ചായത്തിലും കോളറ സ്ഥിരീകരിച്ചു. ചീരാൽ മുരിക്കലാടി ഊരിലെ 36കാരനാണ് രോഗം സ്ഥിരീകരിച്ചത്. പ്രദേശത്തെ മറ്റൊരാളും കോളറ ലക്ഷണങ്ങളോടെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. നൂൽപുഴ പഞ്ചായത്തിലെ കോളറ ബാധിത മേഖലയുമായി നെന്മേനി പഞ്ചായത്തിലെ കോളറ ബാധിതന് സമ്പർക്കമുണ്ടായോ എന്ന കാര്യത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുരിക്കലാടി ഊരും സമീപപ്രദേശവും ആരോഗ്യ വകുപ്പിന്റെ നിയന്ത്രണത്തിലായിട്ടുണ്ട്. പ്രതിരോധ മരുന്നു വിതരണം, കുടിവെള്ള സ്രോതസ്സുകളിൽ ക്ലോറിനേഷൻ തുടങ്ങിയവ നെന്മേനിയിലെ ചീരാൽ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഊർജിതമാക്കി. നൂൽപ്പുഴ പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലും കോളറ പ്രതിരോധം ശക്തമാണ്. 3500ഓളം ആളുകൾക്ക് പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു. പ്രദേശത്തുള്ളവർ തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കുന്നുള്ളൂവെന്ന് ആരോഗ്യ വകുപ്പ് ഉറപ്പുവരുത്തുന്നുണ്ട്. നിലവിൽ, കോളറ രോഗലക്ഷണങ്ങളോടെ താലൂക്കാശുപത്രിയിൽ ചികിത്സയിലുള്ളത് 22 പേരാണ്. ഇതിൽ 10 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നൂൽപ്പുഴ കുണ്ടാണംകുന്ന് ഊരിലെ 22 വയസ്സും 58 വയസ്സുമുള്ള സ്ത്രീകൾക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.