സുൽത്താൻ ബത്തേരി: നൂൽപ്പുഴയിൽ കോളറ റിപ്പോർട്ട് ചെയ്ത സംഭവത്തിൽ രണ്ടു പേർകൂടി ചികിത്സ തേടി. രോഗലക്ഷണങ്ങളോടെ വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ചയുമായാണ് രണ്ടു സ്ത്രീകൾ സുൽത്താൻ ബത്തേരി താലൂക്കാശുപത്രിയിലെത്തിയത്. ഇവർ കുണ്ടാണംകുന്ന്, നെന്മേനിക്കുന്ന് സങ്കേതങ്ങളിലുള്ളവരാണ്. ഇതോടെ എട്ടു സ്ത്രീകളും നാലു പുരുഷൻമാരും രണ്ടു കുട്ടികളുമുൾപ്പെടെ ചികിത്സയിലുള്ളവരുടെ എണ്ണം 14 ആയി.
ചികിത്സക്കെത്തിയവരിൽ ഒമ്പതു പേരുടെ സാമ്പിളുകളാണ് പരിശോധനയക്കയച്ചത്. ഇതിൽ രണ്ടു പേരുടെ പരിശോധന ഫലമാണ് ഇതുവരെ വന്നത്. ഇതിൽ ഒരാൾ മരണപ്പെട്ട ബിജിലയുടെയും മറ്റൊന്ന് രോഗം ബാധിച്ച് ചികിത്സക്കെത്തിയ യുവാവിന്റേതുമാണ്.
പഞ്ചായത്തിൽ കനത്ത ജാഗ്രതയാണ് പുലർത്തുന്നത്. പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ കോളനികളിലെ കിണറുകളിലും മറ്റു കുടിവെള്ള സ്രോതസ്സുകളിലും സൂപ്പർ ക്ലോറിനേഷൻ നടത്തിവരുകയാണ്.
ബോധവൽക്കരണ അനൗൺസ്മെന്റും സജീവമാണ്. കോളറയുമായി ബന്ധപ്പെട്ട് 200 ലേറെ പേർ സമ്പർക്ക പട്ടികയിലുണ്ട്. കുണ്ടാണംകുന്ന് കോളനി പരിസരം ഇപ്പോഴും കണ്ടൈയ് മെന്റ് സോണായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.