സുൽത്താൻ ബത്തേരി: കുട്ടികളുടെ കൊഴിഞ്ഞു പോക്ക് തടയാൻ മീന്‍പിടിത്തവും പാഠ്യപദ്ധതിയുടെ ഭാഗമാക്കി ഒരു വിദ്യാലയം. സുൽത്താൻ ബത്തേരി വിദ്യാഭ്യാസ ഉപജില്ലയിൽ ആദിവാസി കുട്ടികള്‍ ഏറെയുള്ള മുത്തങ്ങ ഗവ. എല്‍.പി സ്കൂളാണ് കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ 'ചൂണ്ട' എന്ന പേരിൽ നൂതനപദ്ധതി ആവിഷ്കരിച്ചത്.
സ്കൂളിൽ ഹാജരാകാതെ കുട്ടികൾ മീൻപിടിക്കാനും മറ്റും ആദിവാസി മേഖലകളിൽ കറങ്ങുന്നത് പതിവാണ്. ഇത് മനസ്സിലാക്കിയാണ് മീന്‍പിടിത്തം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുഴയില്‍ ചൂണ്ടയെറിഞ്ഞും കുട്ടപിടിച്ചും മീന്‍പിടിക്കാന്‍ കുട്ടികള്‍ക്കു അവസരമായതോടെ കൊഴിഞ്ഞുപോക്കിനും താൽകാലിക വിരാമമായിട്ടുണ്ട്. ക്ലാസ് സമയം അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ പുഴയിലെത്തി പരമ്പരാഗത രീതിയില്‍ മീന്‍പിടിക്കുന്നതാണ് പദ്ധതി. എസ്.സി.ഇ.ആര്.ടി.യുടെയും വയനാട് ഡയറ്റിെൻറയും പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കിയത്.
ഗോത്ര ജീവിതവുമായി ബന്ധപ്പെടുത്തിയ പാഠ്യപദ്ധതി വിദ്യാര്‍ഥികള്‍ക്കു പ്രിയമുള്ളതായി മാറിയെന്ന് പ്രധാനധ്യാപിക സൈനബ ചേനക്കല്‍ പറഞ്ഞു. കുട്ടികളില്‍ കുറേ പേര് വിദ്യാലയത്തില്‍ എത്താതായപ്പോള്‍ അധ്യാപകര്‍ കൊഴിഞ്ഞുപോക്കിെൻറ കാരണം തേടി ഇറങ്ങിയിരുന്നു. കാരണം കണ്ടെത്തിയതോടെ ഡയറ്റിലെ അധ്യാപകരായ ഡോ. അഭിലാഷ് ബാബു, സതീഷ് ചന്ദ്രന് എന്നിവരുമായി പങ്കുവെച്ചു. ഇതാണ് വിദ്യാലയത്തില്‍ മീന്‍പിടിത്തവും പാഠ്യപദ്ധതിയുടെ ഭാഗമാകുന്നതിന് ഇടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.