സുൽത്താൻ ബത്തേരി: കോൺഗ്രസ് ഭരിക്കുന്ന സുൽത്താൻ ബത്തേരി അർബൻ ബാങ്കിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് എം.എൽ.എയും മുൻ വയനാട് ഡി.സി.സി പ്രസിഡൻറുമായ ഐ.സി. ബാലകൃഷ്ണനെതിരെ പാർട്ടിയിൽ പടയൊരുക്കം. ഐ.സി. ബാലകൃഷ്ണൻ പണം വാങ്ങിയതിന് തെൻറ കൈയിൽ തെളിവുകളുണ്ടെന്ന് കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം പി.വി. ബാലചന്ദ്രൻ വ്യക്തമാക്കി. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിച്ചതെന്ന് എം.എൽ.എ പറയുേമ്പാൾ ജില്ലയിലെ കോൺഗ്രസ് പൊട്ടിത്തെറിയുടെ വക്കിലായി.
സുൽത്താൻ ബത്തേരി അർബൻ ബാങ്ക് നിയമനങ്ങളിൽ വയനാട് ഡി.സി.സി പ്രസിഡൻറുൾപ്പെടെയുള്ളവർ രണ്ടു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണമാണ് രണ്ടു മാസം മുമ്പ് ഉയർന്നത്. ആരോപണത്തിൽ കഴമ്പുണ്ടോ എന്നറിയാൻ കോൺഗ്രസ് അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. സമിതി റിപ്പോർട്ട് കെ.പി.സി.സിക്ക് കൊടുത്തു. ഈ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തായതോടെയാണ് ജില്ലയിലെ കോൺഗ്രസിൽ പ്രശ്നം രൂക്ഷമായത്.
അന്വേഷണ സമിതിയിൽപോലും ഇഷ്ടക്കാരെ നിയോഗിക്കാനാണ് ഐ.സി. ബാലകൃഷ്ണൻ ശ്രമിച്ചതെന്ന് പി.വി. ബാലചന്ദ്രൻ ആരോപിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷിക്കാൻ വില്ലേജ് ഓഫിസറെ നിയോഗിച്ചപോലെയായിരുന്നു ഈ നടപടി. ഇക്കാര്യം കെ.പി.സി.സിയെ അറിയിച്ചപ്പോൾ രണ്ടു മുതിർന്ന നേതാക്കളെ വിഷയം പഠിക്കാൻ നിയോഗിച്ചു. അവർ അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ജില്ലയിലെ അന്വേഷണ സമിതി കൊടുത്ത റിപ്പോർട്ട് മാധ്യമങ്ങൾക്കും മറ്റും ചോർത്തികൊടുക്കുന്നത്.
ബാങ്കിൽ നിയമനത്തിനായി പലരിൽനിന്നായി ലക്ഷക്കണക്കിന് രൂപയാണ് ഐ.സി. ബാലകൃഷ്ണൻ വാങ്ങിയത്. 17 പേരുടെ പട്ടിക ബാങ്ക് ചെയർമാൻ ഡോ. സണ്ണി ജോർജിന് ഐ.സി കൊടുത്തിരുന്നു. പട്ടികയിൽ പെട്ടവരിൽ സജീവമായ കോൺഗ്രസ് പ്രവർത്തകർ ആരും ഉണ്ടായിരുന്നില്ല. ഒരുദിവസം തെൻറ വീട്ടിലെത്തിയ എം.എൽ.എ മുള്ളൻകൊല്ലിയിലെ ഒരാളെ ബാങ്കിൽ നിയമിക്കാൻ എങ്ങനെയും ഭരണസമിതിയിൽ സമ്മർദം ചെലുത്തണമെന്നു പറഞ്ഞതായും പി.വി. ബാലചന്ദ്രൻ ആരോപിച്ചു.
അടിസ്ഥാനരഹിതം; നിയമനടപടി സ്വീകരിക്കും –െഎ.സി. ബാലകൃഷ്ണൻ
സുൽത്താൻ ബത്തേരി: പി.വി. ബാലചന്ദ്രെൻറ ആരോപണം കെട്ടിച്ചമച്ചതാണെന്നും അതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ വ്യക്തമാക്കി. തെൻറ സത്യസന്ധതയെ ചോദ്യംചെയ്യുന്ന സാമ്പത്തിക ആരോപണം അടിസ്ഥാന രഹിതമാണ്. സഹകരണ മേഖലയിലെ സാമ്പത്തിക കൂട്ടുകെട്ട് അവസാനിപ്പിക്കുക എന്നത് പാർട്ടിയുടെ നയമാണ്. അതിനായി നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്. തനിക്കെതിരെ ആരോപണം ഉന്നയിച്ച നേതാവിന് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തിയതു മുതൽ അസ്വസ്ഥത തുടങ്ങിയതാണ്. ആരോപണത്തിനെതിരെ നിയമ നടപടികളുമായി മുേന്നാട്ടുപോകുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
എം.എൽ.എയെ പിന്തുണച്ച് സുൽത്താൻ ബത്തേരി മണ്ഡലം കമ്മിറ്റി
സുൽത്താൻ ബത്തേരി: ഐ.സി. ബാലകൃഷ്ണൻ എം.എൽ.എക്ക് എതിരെ ചിലർ നടത്തുന്ന അഴിമതി ആരോപണം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് സുൽത്താൻ ബത്തേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി. കെ.പി.സി.സി ഉപസമിതി അന്വേഷണം നടത്തുന്നതിനിടയിൽ ചിലർ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അതിനു പിന്നിൽ നിക്ഷിപ്ത താൽപര്യങ്ങളുണ്ടെന്ന് കമ്മിറ്റി വ്യക്തമാക്കി. മണ്ഡലം പ്രസിഡൻറ് അഡ്വ. സതീഷ് പൂതിക്കാട്, വത്സ ജോസ്, ടി.ടി. ലൂക്കോസ്, ബാബു പഴുപ്പത്തൂർ എന്നിവർ സംസാരിച്ചു.
എം.എൽ.എ രാജിവെക്കണം -ഡി.വൈ.എഫ്.െഎ
കൽപറ്റ: അഴിമതിപ്പണം കൈപ്പറ്റുന്നതിന് ദൃക്സാക്ഷിയാണെന്ന് കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം വെളിപ്പെടുത്തിയ സാഹചര്യത്തിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ രാജിവെക്കണമെന്ന് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കെ.പി.സി.സി പ്രസിഡൻറിന് പരാതി നൽകിയിട്ടും നടപടിയുമുണ്ടായില്ലെന്ന അദ്ദേഹത്തിെൻറ പരാമർശത്തിലൂടെ വ്യക്തമാവുന്നത് കോൺഗ്രസ് നേതൃത്വം അഴിമതിക്ക് കൂട്ടുനിൽക്കുന്നു എന്നാണ്. ഐ.സി. ബാലകൃഷ്ണെൻറ നേതൃത്വത്തിൽ നിരവധി സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി മുമ്പ് പല തവണ വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നു. വിഷയത്തിൽ കേസെടുത്ത് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ജില്ല സെക്രട്ടറി കെ. റഫീഖ് ആവശ്യപ്പെട്ടു.
എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ സുൽത്താൻ ബത്തേരി ബ്ലോക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ജില്ല ജോ. സെക്രട്ടറി ലിജോ ജോണി ഉദ്ഘാടനം ചെയ്തു. ബ്ലോക് കമ്മിറ്റിയംഗം ടി.പി. ഋതുഷോബ് അധ്യക്ഷത വഹിച്ചു. കെ.വെ. നിധിൻ സ്വാഗതവും സുർജിത്ത് നന്ദിയും പറഞ്ഞു. ലിൻസൺ ജോസഫ്, സിബിൽ ബാബു എന്നിവർ നേതൃത്വം നൽകി.
എം.എൽ.എ സ്ഥാനമൊഴിയണം –സി.പി.എം
കൽപറ്റ: കോൺഗ്രസ് നേതാവും ബത്തേരി എം.എൽ.എയുമായ ഐ.സി. ബാലകൃഷ്ണൻ അർബൻ ബാങ്ക് നിയമനത്തിൽ ഡി.സി.സി പ്രസിഡൻറായിരിക്കെ കോഴ വാങ്ങി എന്നതിന് കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം പി.വി. ബാലചന്ദ്രൻ ദൃക്സാക്ഷിയാണെന്ന് വെളിപ്പെടുത്തിയ സാഹചര്യത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. ഗാഗറിൻ ആവശ്യപ്പെട്ടു.
മുമ്പും ഇത്തരം ആരോപണങ്ങൾ കോൺഗ്രസുകാർതന്നെ പുറത്തുവിട്ടിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ ഐ.സി. ബാലകൃഷ്ണനെ രക്ഷിക്കാൻ കെ.പി.സി.സി നേതൃത്വം ശ്രമിക്കുകയാണ് ചെയ്തത്. മീനങ്ങാടി പഞ്ചായത്ത് പ്രസിഡൻറിനെ കമീഷനാക്കി അഴിമതിക്കാരനായ എം.എൽ.എയെ വെള്ളപൂശാൻ റിപ്പോർട്ട് ഉണ്ടാക്കിയത് കെ.പി.സി.സി നേതൃത്വമാെണന്നും ഗഗാറിൽ ആരോപിച്ചു.
അഴിമതിവിരുദ്ധ നിയമപ്രകാരം കേസെടുത്ത് അന്വേഷണത്തിന് വിധേയമാക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.