സുൽത്താൻ ബത്തേരി: സർവജന സ്കൂളിൽ നിന്ന് ആദിവാസി വിദ്യാർഥിക്ക് ടി.സി കൊടുത്തത് വിവാദമാകുന്നു. ഇവിടത്തെ പ്ലസ് ടു സയൻസിലായിരുന്നു പൊൻകുഴി കാട്ടുനായ്ക്കകോളനിയിലെ പി.എസ്. മണി പഠിച്ചിരുന്നത്. കഴിഞ്ഞ മാസമാണ് സ്കൂളിൽനിന്ന് ടി.സി കൊടുത്തത്.
സയൻസ് ആയതിനാൽ മണിക്ക് പഠിക്കാൻ പ്രയാസമായിരിക്കുമെന് അധ്യാപകർ രക്ഷിതാക്കളോട് പറഞ്ഞെന്നാണ് ആരോപണം. നൂറു ശതമാനം വിജയമുറപ്പിക്കാനാണ് അധികൃതർ ടി.സി കൊടുത്തതെന്നും രക്ഷിതാക്കൾ പറയുന്നു. എന്നാൽ, മണിയും രക്ഷിതാക്കളും ആവശ്യപ്പെട്ടതു കൊണ്ടാണ് ടി.സി കൊടുത്തതെന്ന് സ്കൂൾ അധികൃതർ വിശദീകരിക്കുന്നു. മണിയിപ്പോൾ സുൽത്താൻ ബത്തേരിയിലെ പാരലൽ കോളജിൽ പ്ലസ് വണിന് ചേർന്നിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.