സുൽത്താൻ ബത്തേരി: അതിർത്തിയിൽ നിയന്ത്രണം കർശനമാക്കിയതോടെ ഒഡിഷയിനിന്നെത്തിയ തൊഴിലാളികൾക്ക് മടങ്ങേണ്ടിവന്നു. വ്യാഴാഴ്ച രാവിലെ കല്ലൂർ ഫെസിലിറ്റേഷൻ സെൻററിലെത്തിയ 20 ഓളം തൊഴിലാളികളാണ് രേഖകളില്ലാത്തതിെൻറ പേരിൽ മടങ്ങിപ്പോയത്.
രണ്ട് ജീപ്പുകളിലായി എത്തിയ ഇവരെ കല്ലൂർ ഫെസിലിറ്റേഷൻ സെൻററിന് മുന്നിൽ പൊലീസ് തടഞ്ഞു. ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ്, കോവിഡ് ആപ്പിലെ രജിസ്േട്രഷൻ എന്നിവയൊന്നും ഉണ്ടായിരുന്നില്ല. തുടർന്നാണ് മടക്കി അയച്ചത്.
സുൽത്താൻ ബത്തേരി ടൗണിലെ കടവരാന്തകളിൽ അന്തിയുറങ്ങി പുറം ജോലികൾക്ക് പോകാനാണ് തൊഴിലാളികൾ ലക്ഷ്യമിട്ടിരുന്നത്. അതിർത്തിയിലെ നിയന്ത്രണവും ടൗണിലെ അടച്ചിടലും തൊഴിലാളികൾ അറിയുമായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.