സുൽത്താൻ ബത്തേരി: സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ് ലീഗ് മത്സരങ്ങൾ തിങ്കളാഴ്ച സമാപിക്കും. 47 മത്സരങ്ങൾ പൂർത്തിയായി. ഉച്ചയോടെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ആരംഭിക്കും.
ഞായറാഴ്ച നടന്ന സബ് ജൂനിയർ ആൺകുട്ടികളുടെ മത്സരത്തിൽ വയനാട് 7-0 ത്തിന് തിരുവനന്തപുരത്തെയും കോഴിക്കോട് 3-0 ത്തിന് എറണാകുളത്തെയും ഇടുക്കി 5-1 ന് പാലക്കാടിനെയും തോൽപിച്ചു. സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴ 2-1 ന് എറണാകുളത്തെയും ഇടുക്കി 2-0 ത്തിന് കോഴിക്കോടിനെയും മലപ്പുറം 4-1 ന് പാലക്കാടിനെയും തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.