ആദിവാസി യുവതിയുടെ മരണം; ഭർത്താവ് അറസ്റ്റിൽ

സുൽത്താൻ ബത്തേരി: ചീരാൽ വെണ്ടോൽ കോളനിയിലെ ആദിവാസി യുവതി സീതയുടെ മരണത്തിൽ ഭർത്താവ് കുട്ടപ്പൻ അറസ്റ്റിൽ. ഇരുവരും മദ്യപിച്ചശേഷമുണ്ടായ കലഹത്തെ തുടർന്നാണ് സംഭവം.

സീതയുടെ നെഞ്ചിനേറ്റ പ്രഹരമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. നെന്മേനി പഞ്ചായത്തിലെ വെണ്ടോൽ കോളനിയിലെ സീതയെ വ്യാഴാഴ്ച രാത്രിയാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവരുടെ അഞ്ചുവയസ്സുള്ള മകൻ ഇപ്പോൾ ബന്ധുവീട്ടിലാണ് താമസം.

കുട്ടിയുടെ സംരക്ഷണം ചൈൽഡ് ലൈൻ ഏറ്റെടുക്കും. സീതയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന ആരോപണത്തെത്തുടർന്ന് വിരലടയാള വിദഗ്ധരടക്കം സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് ഭർത്താവ് അറസ്റ്റിലായത്.

Tags:    
News Summary - Death of a tribal woman; Husband arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.