സുൽത്താൻ ബത്തേരി: നവംബർ 27 മുതൽ 30 വരെ നടക്കുന്ന വയനാട് ജില്ല സ്കൂൾ കലോത്സവത്തിനായി സുൽത്താൻ ബത്തേരി ഒരുങ്ങുന്നു. സുൽത്താൻ ബത്തേരി സർവജന ഗവ. വി.എച്ച്.എസ്.എസ് സ്കൂൾ, സെന്റ് ജോസഫ്സ് ഇ.എച്ച്.എസ്.എസ്, കൈപ്പഞ്ചേരി ജി.എൽ.പി.എസ്, വയനാട് ഡയറ്റ് എന്നിവിടങ്ങളിലാണ് വേദികൾ ഒരുങ്ങുന്നത്. പ്രധാന വേദി സർവജന സ്കൂൾ ഗ്രൗണ്ടിലാണ്. എട്ടു വേദികളിലാണ് മത്സരം നടക്കുക.
വേദി ഒന്ന് -തട്ടകം -സർവജന സ്കൂൾ ഗ്രൗണ്ട്, വേദി രണ്ട് -നർത്തനം -സർവജന സ്കൂൾ ഓഡിറ്റോറിയം, വേദി മൂന്ന് -നൂപുരം- സെന്റ് ജോസഫ്സ് ഇ.എച്ച്.എസ്.എസ് ഓഡിറ്റോറിയം, വേദി നാല് -ചിലമ്പ് -ഡയറ്റ് വയനാട് ഓഡിറ്റോറിയം, വേദി അഞ്ച് -ഋഷഭം കൈപ്പഞ്ചേരി ജി.എൽ.പി.എസ്, വേദി ആറ് -സപ്തം -പ്രതീക്ഷ യൂത്ത് സെന്റർ, വേദി ഏഴ് -ഉറവ് -ഡയറ്റ് എജുസാറ്റ് ഓഡിറ്റോറിയം, എട്ട് -മുരളിക -സർവജന വി.എച്ച്.എസ്.എസ് സ്കൂൾ ക്ലാസ് റൂം എന്നിവിടങ്ങളിലാണ് ഒരുക്കിയിരിക്കുന്നത്.
തിങ്കളാഴ്ച സ്റ്റേജിതര മത്സരങ്ങളും മറ്റു മൂന്നു ദിവസങ്ങളിൽ സ്റ്റേജിന മത്സരങ്ങളുമാണ് നടക്കുക. നാലു ദിവസത്തെ കലാമേളയിൽ ജില്ലയിലെ മൂന്ന് ഉപജില്ലകളിൽ നിന്നായി 6000ത്തോളം പേരാണ് മത്സരത്തിൽ മാറ്റുരക്കുക. കലോത്സവത്തിന്റെ കാൽനാട്ട് സർവജന സ്കൂളിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ടി.കെ. രമേശ് അധ്യക്ഷത വഹിച്ചു. ഡി.ഡി.ഇ ശശീന്ദ്രവ്യാസ്, ടോംജോസ്, പി.എ. അബ്ദുൽ നാസർ, അജിത് പി. തോമസ്, ശ്രീജൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.