സുൽത്താൻ ബത്തേരി: ആവശ്യത്തിന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ഇല്ലാത്തതിനാൽ സുൽത്താൻ ബത്തേരിയിൽ ഡ്രൈവിങ് ടെസ്റ്റ് താളം തെറ്റുന്നതായി പരാതി.
ഡ്രൈവിങ് സ്കൂൾ നടത്തിപ്പുകാരാണ് ഇത് സംബന്ധിച്ച് ആക്ഷേപവുമായി രംഗത്തെത്തിയിട്ടുള്ളത്. സാഹചര്യം മുതലാക്കി ഇതര സംസ്ഥാനത്തേക്ക് ഡ്രൈവിങ് ടെസ്റ്റിന് ആളുകളെ കൊണ്ടുപോകുന്ന ഏജന്റുമാർ ഇവിടെ സജീവമായിട്ടുണ്ട്. സുൽത്താൻ ബത്തേരി സബ് ആർ.ടി ഓഫിസിൽ രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരാണ് വേണ്ടത്. എന്നാൽ, നിലവിൽ ഒരാൾ മാത്രമേയുള്ളൂ.
ആഴ്ചയിൽ രണ്ടു ദിവസമാണ് ഇവിടെ ഡ്രൈവിങ് ടെസ്റ്റ് നടന്നുകൊണ്ടിരിക്കുന്നത്. ഒരു ദിവസം 110ഓളം പേരെയാണ് പരിഗണിച്ചിരുന്നത്. ഇൻസ്പെക്ടർ ഒരാൾ മാത്രമായതോടെ ഇപ്പോൾ 50 പേരെ മാത്രമേ പരിഗണിക്കുന്നുള്ളൂ.
ഡ്രൈവിങ് സ്കൂളുകൾക്ക് കീഴിൽ പരിശീലനം നേടി ടെസ്റ്റിന് എത്തുന്ന നൂറുകണക്കിള് ആളുകൾ നിരാശരാവുകയാണ്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്ക് ഡ്രൈവിങ് ലൈസൻസിനായി പോകുന്നവരുടെ എണ്ണം ഈ സാഹചര്യത്തിൽ കൂടിയിരിക്കുകയാണ്. കഴിഞ്ഞ നാലു മാസത്തിനിടയിൽ 5000ത്തിലേറെ പേർ ഇതേ രീതിയിൽ ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കിയിട്ടുണ്ടെന്നാണ് ചില ഡ്രൈവിങ് സ്കൂൾ ഉടമകൾ പറയുന്നത്. ജില്ലയിലെ കൽപറ്റ, മാനന്തവാടി ആർ.ടി ഓഫിസുകളിൽ ഡ്രൈവിങ് ടെസ്റ്റ് നാല് ദിവസം നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.