വ്യാ​ജ ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​റു​മാ​യി മു​ത്ത​ങ്ങ​യി​ലെ​ത്തി​യ അ​യ്യ​പ്പ​ഭ​ക്ത​ർ സ​ഞ്ച​രി​ച്ച മി​നി ബ​സ്

വ്യാജ രജിസ്ട്രേഷൻ നമ്പർ; തീർഥാടകർ സഞ്ചരിച്ച ബസ് പിടികൂടി

സുൽത്താൻ ബത്തേരി: വ്യാജ രജിസ്ട്രേഷൻ നമ്പറുമായി ശബരിമലക്ക് പുറപ്പെട്ട മിനി ബസ് മുത്തങ്ങ മോട്ടോർ വാഹന ചെക്ക് പോസ്റ്റിൽ പിടിയിലായി. ബസിന്റെ രജിസ്ട്രേഷൻ നമ്പറും ചെസിസ് നമ്പറും വ്യത്യസ്തമാണെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് ബസ് മുത്തങ്ങയിൽ എത്തിയത്. കെ.എ- 01- എ.സി. 5040 എന്ന രജിസ്ട്രേഷൻ നമ്പർ ബസാണ്. ഇതും ചെസിസ് നമ്പറും വ്യത്യസ്തമായിരുന്നു. ഇതോടെ ബസ് കസ്റ്റഡിയിലെടുത്തു. കർണാടകയിലെ കോലാറിൽ നിന്നുമാണ് അയ്യപ്പഭക്തരുമായി ബസ് പുറപ്പെട്ടത്.

അയ്യപ്പന്മാരെ മോട്ടോർ വാഹന വകുപ്പ് മറ്റൊരു വാഹനത്തിൽ കയറ്റിവിട്ടു. കൂടുതൽ അന്വേഷണങ്ങൾക്കായി ബസ് സുൽത്താൻ ബത്തേരി പൊലീസിന് കൈമാറിയതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Tags:    
News Summary - Fake registration number-The bus carrying the pilgrims was caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.