സുൽത്താൻ ബത്തേരി: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ തിരുവനന്തപുരം സ്വദേശിയും കോഴിക്കോട് വെള്ളിമാടുകുന്നിൽ താമസക്കാരനുമായ സുനിൽകുമാർ അറസ്റ്റിൽ. ബത്തേരി സ്വദേശിയായ യുവതിയിൽ നിന്ന് കാസർകോട്ടെ കേന്ദ്ര സർവകലാശാലയിൽ ജോലി വാഗ്ദാനം ചെയ്ത് 70 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ബത്തേരി പൊലീസ് ഇയാളെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയത്.
കരുവാരക്കുണ്ടിൽ 2019 രജിസ്റ്റർ ചെയ്ത ജോലി തട്ടിപ്പ് കേസിലാണ് ഇയാൾ കഴിഞ്ഞ ദിവസം കരുവാരക്കുണ്ട് പൊലീസിന്റെ പിടിയിലാകുന്നത്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലായി ഇയാൾ നിരവധി പേരിൽ നിന്നും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തിട്ടുണ്ട്.
രണ്ടരക്കോടിയിലേറെ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. സെക്രേട്ടറിയറ്റിലെ ഉദ്യോഗസ്ഥനെന്ന വ്യാജേനയായിരുന്നു ഇയാൾ ഉദ്യോഗാർഥികളെ സമീപിച്ചിരുന്നതെന്ന് സുൽത്താൻ ബത്തേരി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.