സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ അഞ്ചു മുതൽ പ്ലസ് ടു വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി പൊതു വിജ്ഞാന സ്കോളർഷിപ് പരീക്ഷ നടത്തുന്നു. നഗരസഭയുടെ പ്രകടന പത്രികയിൽ നൽകിയ പദ്ധതികളിൽ ഒന്നാണ് സ്‌കൂളുകയിൽ ജി.കെ ക്ലബുകൾ രൂപവത്കരിച്ചു വിദ്യാർഥികളുടെ പൊതു വിജ്ഞാനം വർധിപ്പിച്ച് പഠ്യേതര പ്രവർത്തനങ്ങൾ സജീവമാക്കുക എന്നത്. പ്രധാനാധ്യാപകരുടെയും സ്‌കൂൾ ജി.കെ ക്ലബ് നോഡൽ ടീച്ചറുടെയും യോഗം ചേർന്ന് വിദ്യാർഥികൾക്ക് മാതൃകാ പരീക്ഷ നടത്തി.
വലിയ പ്രതികരണമാണ് വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ലഭിച്ചത്. 15ന് നടക്കുന്ന പൊതു വിജ്ഞാന സ്കോളർഷിപ്പ് പരീക്ഷയിൽ വിജയിക്കുന്നവർക്ക് 17ന് നഗരസഭ ഹാളിൽ നടക്കുന്ന യോഗത്തിൽ വെച്ച് സ്‌കോളർഷിപ്പുകൾ വിതരണം ചെയ്യും. 90 പ്ലസ് മൊബൈൽ ആപ്പ് ടീം ആണ് സ്‌കോളർഷിപ്പുകൾ സ്പോൺസർ ചെയുന്നത്. സ്കോളർഷിപ്പ് പരീക്ഷയുടെ സംഘാടനം മുനിസിപ്പൽ എജുക്കേഷൻ കമ്മിറ്റിക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.