സുൽത്താൻ ബേത്തരി: രോഗം വന്ന ശേഷം ആശുപത്രിയിലെത്തുന്ന പതിവ് മാറ്റിേക്കാളൂ.രോഗിയല്ലെങ്കിലും നിങ്ങൾക്ക് സ്ഥിരമായി ബത്തേരിയിലെ ഈ ആശുപത്രിയിലെത്താം. പിടികൂടിയേക്കാവുന്ന ജീവിതശൈലീ രോഗങ്ങളെ വ്യായാമങ്ങളുടെ ബലത്തിൽ പടിക്കുപുറത്ത് നിർത്താൻ ജില്ല ആരോഗ്യ വകുപ്പിെൻറ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിയില്‍ ഒന്നാന്തരം ഓപൺ ജിം ഒരുക്കിയിരിക്കുകയാണ്.
ലോക പ്രമേഹ ദിനത്തിലാണ് ഓപണ്‍ ജിം തുറന്നത്. ജീവനക്കാര്‍ക്ക് ജോലി ഇടവേളകളില്‍ ജിം ഉപയോഗിക്കാം. പൊതുജനങ്ങള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമയ ക്രമീകരണം നടത്തി ഉപയോഗിക്കാനുള്ള സാഹചര്യം ഒരുക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ചടങ്ങില്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. അസൈനാര്‍ ജിം ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ മൂന്നാമത്തെ ഓപണ്‍ ജിമ്മാണ് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ സജ്ജമായത്. പ്രമേഹ പരിരക്ഷക്കുള്ള പ്രാപ്യത ഇപ്പോള്‍ അല്ലെങ്കില്‍ എപ്പോള്‍ എന്നതാണ് ഈ വര്‍ഷത്തെ പ്രമേഹദിനാചരണ സന്ദേശം.
ദിവസേന അരമണിക്കൂര്‍ നടക്കുക, നീന്തല്‍, സൈക്ലിങ് തുടങ്ങിയ വ്യായാമങ്ങൾ, എസ്കലേറ്ററും ലിഫ്റ്റും പരമാവധി ഒഴിവാക്കി പടികള്‍ കയറുക, ഇരുന്നു ജോലി ചെയ്യുന്നവര്‍ നിശ്ചിത ഇടവേളകളില്‍ ലഘുവ്യായാമങ്ങളില്‍ ഏര്‍പ്പെടുക, വ്യായാമം ദിനചര്യയുടെ ഭാഗമാക്കുക, പുകവലി, മദ്യപാനം, മയക്കുമരുന്ന് ഉപേക്ഷിക്കുക തുടങ്ങിയ സന്ദേശങ്ങളാണ് പ്രമേഹദിനാചരണത്തില് ആരോഗ്യ വകുപ്പ് നല്‍കുന്നത്.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് അനീഷ് ബി. നായര്‍ അധ്യക്ഷത വഹിച്ചു. ഓട്ടോമാറ്റിക് ബ്ലഡ് പ്രഷര്‍ യൂനിറ്റിെൻറ ഉദ്ഘാടനം ബത്തേരി നഗരസഭ ചെയര്മാന് ടി.കെ. രമേഷ് നിര്‍വഹിച്ചു.
ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയസേനന്‍, ഡോ. എസ്. സേതുലക്ഷ്മി, ഹംസ ഇസ്മാലി, അമ്പിളി സുധി, ഷജിന്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ആശാവര്‍ക്കര്‍മാരുടെ നേതൃത്വത്തില്‍ പോഷകാഹാര പ്രദര്‍ശനം നടത്തി.
•കുടവയര്‍ കുറക്കാന്‍ സഹായിക്കുന്ന ആബ് ട്രെയിനര്‍
•റോവര്‍
•ഷോള്‍ഡര്‍ പ്രസ്
•സൈക്കിള്‍
•സ്റ്റെപ് ട്രെയ്നര്‍
•ഷോള്‍ഡര്‍ വീല്‍
•ലെഗ് പ്രസ് കം സ്റ്റാൻഡിങ്
•ട്വിസ്റ്റര്‍
•ഔട്ട്ഡോര്‍ ഫിറ്റ്നസ്
ഹിപ് സ്ക്വാട്ട്
•ചെസ്റ്റ് പ്രസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.