സുൽത്താൻ ബത്തേരി: വാഹന പരിശോധനക്കിടെ ശനിയാഴ്ച രാവിലെ എക്സൈസ് സംഘം മുത്തങ്ങയിൽ നിരോധിത പാൻമസാല പിടികൂടി. മൈസൂരുവിൽനിന്നു സംസ്ഥാനത്തേക്കുവന്ന ദോസ്ത് ഗുഡ്സ് വാഹനത്തിൽ വാഴക്കുലകൾക്കിടയിൽ 50 ചാക്കുകളിലായി ഒളിപ്പിച്ച 75000 പാക്കറ്റ് ഹാൻസാണ് പിടികൂടിയത്.
വാഹന ഡ്രൈവർ മണ്ണാർക്കാട് നായാടിക്കുന്ന് സ്വദേശി അജ്മൽ (25), സുൽത്താൻ ബത്തേരി സ്വദേശി കൊണ്ടയങ്ങാടൻ റഷീദ് (27) എന്നിവരെ കസ്റ്റഡിയിലെടുത്തു.
കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വിൽപനക്ക് കൊണ്ടുവന്നതായിരുന്നു ഇത്. വയനാട് എക്സൈസ് ഇൻറലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ എക്സൈസ് ഇൻറലിജൻസും സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ചും ചേർന്നാണ് മുത്തങ്ങയിൽ പരിശോധന നടത്തിയത്.
എക്സൈസ് ഇൻറലിജൻസ് ഇൻസ്പെക്ടർ എം.കെ. സുനിൽ, പ്രിവൻറിവ് ഓഫിസർമാരായ കെ. രമേഷ്, പി.എസ്. വിനീഷ്, കെ.ജി. ശശികുമാർ, സി.ഇ.ഒമാരായ എ.എസ്. അനീഷ്, പി.കെ. മനോജ് കുമാർ, അനിൽകുമാർ, അമൽ തോമസ്, ഡ്രൈവർ വീരാൻ കോയ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.