representational image

പിടികൊടുക്കാതെ കൃഷ്ണഗിരിയിലെ കടുവ; കൂടുകൾ തുറന്നുവെച്ച് വനം വകുപ്പ്

സുൽത്താൻബത്തേരി: കൃഷ്ണഗിരി ഭാഗത്ത് തമ്പടിച്ചിരിക്കുന്ന കടുവ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. കടുവക്കായി കഴിഞ്ഞ ദിവസം മുതൽ വനം വകുപ്പ് തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും കണ്ടെത്താനായില്ല.

നാലിടങ്ങളിലാണ് കൂട് സ്ഥാപിച്ചിട്ടുള്ളത്. കൃഷ്ണഗിരി, പാതിരിക്കവല, റാട്ടക്കുണ്ട്, മേപ്പേരിക്കുന്ന്, മുണ്ടനടപ്പ് തുടങ്ങിയ ഭാഗങ്ങളിലാണ് കടുവ എത്തിയത്. അഞ്ച് ആടുകളെ കടുവ കൊന്നു. ഒരെണ്ണത്തെ പരിക്കേല്‍പ്പിക്കുകയും ചെയ്തു.

ശനിയാഴ്ച പുലര്‍ച്ച റാട്ടക്കുണ്ട് പാറ്റേലില്‍ ഏലിയാസിന്റെ വീടിനുപിറകില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നെങ്കിലും സമീപ പ്രദേശങ്ങളില്‍ കടുവയെ കണ്ടെത്താനായില്ല. കടുവ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊളഗപ്പാറ മലയിലേക്കുള്ള ട്രക്കിങ് നിരോധിച്ചിട്ടുണ്ട്.

Tags:    
News Summary - Krishnagiri tiger menace-The forest department waiting with opened cages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.