സുൽത്താൻ ബത്തേരി: വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് മരണത്തെ മുഖാമുഖം കണ്ട കുരങ്ങന് സി.പി.ആർ നൽകി രക്ഷകനായി കെ.എസ്.ഇ.ബി ജീവനക്കാരൻ.
കല്ലൂർ തോട്ടമൂല സ്വദേശിയും മീനങ്ങാടി 33 കെ.വി. സബ് സ്റ്റേഷനിലെ ഓപറേറ്ററുമായ അനീഷാണ് അനക്കമില്ലാതെ കിടന്ന കുട്ടിക്കുരങ്ങനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
കഴിഞ്ഞദിവസം ജോലിസ്ഥലത്തേക്ക് പോകുന്ന വഴി ദേശീയപാതയിൽ മൂലങ്കാവിലാണ് കുരങ്ങ് ഷോക്കേറ്റ് വീണുകിടക്കുന്ന കാഴ്ച അനീഷിന്റെ ശ്രദ്ധയിൽപെട്ടത്. ഉടൻതന്നെ കുരങ്ങന് സി.പി.ആർ കൊടുക്കുകയായിരുന്നു. ഒരു മിനിറ്റുകൊണ്ട് ജീവൻ തിരിച്ചുകിട്ടിയ കുട്ടിക്കുരങ്ങൻ കാട്ടിലേക്ക് ഓടിമറഞ്ഞു. അനീഷ് സി.പി.ആർ കൊടുക്കുന്നത് സുഹൃത്ത് രമേശൻ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.