സുൽത്താൻ ബത്തേരി: കാർഷിക പുരോഗമന സമിതി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ രംഗത്ത്. വയനാട് ജില്ല പഞ്ചായത്ത് ഡിവിഷനുകളായ ചീരാൽ, പുൽപള്ളി, ബത്തേരി ബ്ലോക്കിൽ നമ്പികൊല്ലി ഡിവിഷൻ, കൽപറ്റ ബ്ലോക്കിൽ ചാരിറ്റി ഡിവിഷൻ എന്നിവിടങ്ങളിൽ സ്ഥാനാർഥികെള രംഗത്തിറക്കാൻ സമിതി നേതൃയോഗം തീരുമാനിച്ചു.
ഗ്രാമപഞ്ചായത്തുകളിലെ ചില വാർഡുകളിലും മത്സരിക്കും. മറ്റ് ഇടങ്ങളിൽ കർഷക താൽപര്യം സംരക്ഷിക്കുന്ന സ്ഥാനാർഥികളെ പിന്തുണക്കും. സംസ്ഥാന ചെയർമാൻ പി.എം. ജോയ് ചെയർമാനായി അഞ്ചംഗ പാർലമെൻററി ബോർഡ് രൂപവത്കരിച്ചു.
ഡോ. പി. ലക്ഷ്മണൻ, ഗഫൂർ വെണ്ണിയോട്, കെ.പി. യൂസഫ് ഹാജി, ടി.പി. ശശി എന്നിവരാണ് അംഗങ്ങൾ. ജില്ല നേതൃയോഗം ബത്തേരിയിൽ പി.എം. ജോയി ഉദ്ഘാടനംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.