സുൽത്താൻ ബത്തേരി: ബത്തേരി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ ഡോക്ടർമാർക്ക് കൂട്ട സ്ഥലംമാറ്റം. ഫിസിഷ്യനും സർജനുമടക്കം ആറു ഡോക്ടർമാർക്കാണ് സ്ഥലം മാറ്റം. വർഷങ്ങളായി സേവനം അനുഷ്ഠിക്കുന്ന ഡോക്ടർമാരുടെ പൊതുസ്ഥലം മാറ്റത്തിന്റെ ഭാഗമായാണ് നടപടി.
പീഡിയാട്രിക്, ജനറൽ ഫിസിഷ്യൻ, ജനറൽ സർജൻ, ഡന്റൽ സർജൻ, അനസ്തേഷ്യ, കാഷ്വാലിറ്റി എന്നി വിഭാഗങ്ങളിൽ നിന്നും ഒരോ ഡോക്ടർമാരാണ് സ്ഥലം മാറിപോകുന്നത്. നിലവിൽ പനി അടക്കം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഡോക്ടർമാരുടെ കൂട്ടസ്ഥലമാറ്റം ആശുപത്രി പ്രവർത്തനത്തെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്.
ഇവർക്ക് പകരമെത്തുന്ന ഡോക്ടർമാർ ചുമതലയെടുക്കാൻ വൈകിയാൽ പ്രതിസന്ധി രൂക്ഷമാകും. നിലവിൽ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ആനുപാതികമായി ഡോക്ടർമാർ ഇവിടെയില്ല. ഈ സാഹചര്യത്തിൽ സ്ഥലം മാറ്റം കൂടി വന്നത് ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടാൻ ഇടയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.