സുൽത്താൻ ബത്തേരി: കർണാടകയിൽനിന്നു മുത്തങ്ങ വഴി സംസ്ഥാനത്തേക്ക് പാൻമസാല ഒഴുകുന്നു. വെള്ളിയാഴ്ച മാത്രം രണ്ടു സംഭവങ്ങളിലായി 55 ലക്ഷം രൂപയുടെ ഹാൻസ് പിടികൂടി. നാലുപേരെ അറസ്റ്റ് ചെയ്തു. രാവിലെ കർണാടകയിൽനിന്നു വന്ന പാർസൽ ലോറിയിൽ 50 ലക്ഷത്തോളം വിലവരുന്ന പാൻ മസാലയാണ് കണ്ടെത്തിയത്. പാലക്കാട് സ്വദേശി സുജിത്ത് (24), എറണാകുളം കൊച്ചിൻ തുരുത്ത് സണ്ണി (60) എന്നിവരാണ് അറസ്റ്റിലായത്.
22 ചാക്കുകളിലായി 315 കിലോയോളം നിരോധിത പുകയില ഉൽപന്നങ്ങളാണ് ലോറിയിൽ ഒളിപ്പിച്ചിരുന്നത്. ഉച്ചക്ക് നടന്ന വാഹന പരിശോധനയിൽ മഹിന്ദ്ര മാർഷൽ ജീപ്പിൽ നിന്ന് 8100 പാക്കറ്റ് ഹാൻസ് പിടികൂടി. ഈ സംഭവത്തിൽ മലപ്പുറം മഞ്ചേരി സ്വദേശികളായ യാസർ (35), റഹിം (31) എന്നിവർ പിടിയിലായി. അഞ്ചു ലക്ഷം രൂപയോളമാണ് വിപണി വില. ജീപ്പിെൻറ മുകൾനിലയിൽ രഹസ്യ അറയിലായിരുന്നു ഹാൻസ് സൂക്ഷിച്ചിരുന്നത്. ഇത് മഞ്ചേരിയിലെ കച്ചവട സ്ഥാപനങ്ങൾ ലക്ഷ്യമാക്കിയാണ് കടത്തിയത്.
വ്യാഴാഴ്ച ലോറിയിൽ കടത്തുകയായിരുന്ന ഒരു കോടിയിലേറെ രൂപയുടെ പാൻമസാല എക്സൈസ് വകുപ്പ് മുത്തങ്ങയിൽ പിടികൂടിയിരുന്നു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജുനൈദ്, ഇൻസ്പെക്ടർ ഹരീഷ് കുമാർ, ടി.പി. അനീഷ്, പി.പി. ശിവൻ, ബിജുമോൻ, അഭിലാഷ് ഗോപി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഏതാനും ദിവസങ്ങളായി പരിശോധന കർശനമാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.