പ്രതീകാത്മക ചിത്രം

രാ​ത്രിയാ​ത്ര ദു​രി​ത​ത്തി​ന് പ​രി​ഹാ​രം; കോ​ഴി​ക്കോ​ട് -ബ​ത്തേ​രി റൂ​ട്ടി​ൽ പു​തി​യ ബ​സ്

സു​ൽ​ത്താ​ൻ​ബ​ത്തേ​രി: കോ​ഴി​ക്കോ​ട് നി​ന്ന് സു​ൽ​ത്താ​ൻ​ബ​ത്തേ​രി​യി​ലേ​ക്ക് രാ​ത്രി​യു​ള്ള യാ​ത്രാ ദു​രി​ത​ത്തി​ന് അ​റു​തി വ​രു​ത്താ​നാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി പു​തി​യ സ​ർ​വി​സ് തു​ട​ങ്ങി. ബ​സ് കോ​ഴി​ക്കോ​ട് നി​ന്ന് രാ​ത്രി 9.40നാ​ണ് പു​റ​പ്പെ​ടു​ക​യെ​ന്ന് കോ​ഴി​ക്കോ​ട് കെ.​എ​സ്.​ആ​ർ.​ടി.​സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ബ​സ് 12.30 ഓ​ടെ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ എ​ത്തി​ച്ചേ​രും. കു​ന്ന​മം​ഗ​ലം, കൊ​ടു​വ​ള്ളി, താ​മ​ര​ശ്ശേ​രി, ഈ​ങ്ങാ​പ്പു​ഴ, അ​ടി​വാ​രം, ല​ക്കി​ടി, വൈ​ത്തി​രി, ചു​ണ്ടേ​ൽ, ക​ൽ​പ​റ്റ, മീ​ന​ങ്ങാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്റ്റോ​പ്പു​ള്ള​ത്.

അ​ത്യാ​വ​ശ്യ​ഘ​ട്ട​ത്തി​ൽ മ​റ്റി​ട​ങ്ങ​ളി​ലും നി​ർ​ത്തും. താ​മ​ര​ശ്ശേ​രി 10.30, ക​ൽ​പ്പ​റ്റ 11.45, സു​ൽ​ത്താ​ൻ ബ​ത്തേ​രി 12.30 എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ​യം ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ​ദി​വ​സം തു​ട​ങ്ങി​യ സ​ർ​വി​സി​ന് തു​ട​ക്ക​ത്തി​ൽ യാ​ത്ര​ക്കാ​ർ കു​റ​വാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ കൂ​ടി​വ​രു​ന്ന​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags:    
News Summary - New bus on Kozhikode-Bathery route

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.