സുല്‍ത്താന്‍ ബത്തേരി: നിലമ്പൂര്‍- സുല്‍ത്താന്‍ ബത്തേരി -നഞ്ചൻകോട് റെയില്‍പാതയുടെ ആകാശ സർവേ തുടങ്ങി. ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള സ്ഥലപരിശോധനയാണ് നടത്തിയത്. നിലമ്പൂര്‍ മുതല്‍ 100 കി.മീ ദൂരത്തിന്റെ ആകാശ സര്‍വേ ശനിയാഴ്ച പൂര്‍ത്തിയാക്കി. ഞായറാഴ്ച സുൽത്താൻ ബത്തേരി മുതൽ നഞ്ചൻകോട് വരെയുള്ള സര്‍വേ നടത്തി.
പാതയുടെ അലൈന്‍മെന്റിന് ഇരുവശവും 300 മിറ്റര്‍ വീതിയിലുള്ള സ്ഥലത്തിന്റെ വിശദമായ പഠനത്തിന് വേണ്ട വിവരശേഖരണമാണ് ഹെലികോപ്ടറില്‍ ഘടിപ്പിച്ച ഉപകരണങ്ങള്‍ വഴി നടത്തുന്നത്.
സര്‍വേക്ക് കര്‍ണാടകയില്‍നിന്നും വിവിധ കേന്ദ്ര ഏജന്‍സികളില്‍നിന്നുമുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. കേന്ദ്രം നേരിട്ട് ഫണ്ട് അനുവദിച്ചതിനാൽ പാതയുടെ സർവേ സതേണ്‍ റെയില്‍വേ നേരിട്ടാണ് നടത്തുന്നത്. നിലമ്പൂര്‍- നഞ്ചൻകോട് റെയില്‍പാത യാഥാർഥ്യമാക്കാന്‍ താൽപര്യമെടുക്കുന്ന കേന്ദ്രസര്‍ക്കാറിനെ നീലഗിരി-വയനാട് എൻ.എച്ച് ആന്‍ഡ് റെയില്‍വേ ആക്ഷൻ കമ്മിറ്റി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.