ആ​സി​ഫ്

ഓ​ണ്‍ലൈ​ന്‍ ബി​സി​ന​സ് ത​ട്ടി​പ്പ്; 29 പേ​രി​ല്‍ നി​ന്നാ​യി 53 ല​ക്ഷം ത​ട്ടി​യ കേ​സി​ല്‍ ഒ​രാ​ള്‍ പി​ടി​യി​ല്‍

സു​ല്‍ത്താ​ന്‍ ബ​ത്തേ​രി: ഓ​ണ്‍ലൈ​ന്‍ ബി​സി​ന​സ് മ​ണി സ്കീ​മി​ലൂ​ടെ പ​ണം ഇ​ര​ട്ടി​യാ​ക്കി ന​ല്‍കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളി​ല്‍ നി​ന്നാ​യി നി​ക്ഷേ​പം സ്വീ​ക​രി​ച്ച് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ കേ​സി​ല്‍ ഒ​രാ​ള്‍ പി​ടി​യി​ല്‍. മ​ല​പ്പു​റം, എ​ട​ക്ക​ര, മ​ര​ക്കാ​ര​ക​ത്ത് വീ​ട്, ടി.​എം. ആ​സി​ഫി​നെ​യാ​ണ് (46) വി​ദേ​ശ​ത്ത് നി​ന്ന് തി​രി​ച്ചു വ​ര​വേ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന് ഞാ​യാ​റാ​ഴ്ച രാ​ത്രി സു​ൽ​ത്താ​ൻ ബ​ത്തേ​രി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. നൂ​ല്‍പ്പു​ഴ സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ല്‍ 2022ല്‍ ​ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി. കേ​സി​ലു​ള്‍പ്പെ​ട്ട് വി​ദേ​ശ​ത്തേ​ക്ക് മു​ങ്ങി​യ ഇ​യാ​ള്‍ക്കെ​തി​രെ പൊ​ലീ​സ് ലു​ക്ഔ​ട്ട് സ​ര്‍ക്കു​ല​ര്‍ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​യാ​ള്‍ക്ക് മീ​ന​ങ്ങാ​ടി, ബ​ത്തേ​രി, മു​ക്കം, കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ സ​മാ​ന കേ​സു​ണ്ട്.

ഓ​ണ്‍ലൈ​ന്‍ ബി​സി​ന​സാ​ണെ​ന്ന് പ​റ​ഞ്ഞ് മ​ണി സ്കീ​മി​ലേ​ക്ക് ആ​ളെ ചേ​ര്‍ക്കു​ന്ന​തി​നാ​യി 'മൈ ​ക്ല​ബ് ട്രേ​ഡേ​ഴ്സ് ട്രേ​ഡ് സ​ര്‍വി​സ​സ്, ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ എ​ല്‍.​എ​ല്‍.​പി' എ​ന്ന ക​മ്പ​നി​യു​ടെ പേ​രി​ല്‍ ബ​ത്തേ​രി​യി​ലെ ഹോ​ട്ട​ലി​ല്‍ യോ​ഗം വി​ളി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. ആ​ളു​ക​ളെ ഓ​ണ്‍ലൈ​ന്‍ വേ​ള്‍ഡ് ലെ​വ​ല്‍ ബി​സി​ന​സ് ചെ​യ്യാ​മെ​ന്ന് പ്രേ​രി​പ്പി​ച്ച് നി​ക്ഷേ​പ​ങ്ങ​ള്‍ നേ​ടി​യെ​ടു​ത്തു. പ​രാ​തി​ക്കാ​ര​നി​ല്‍നി​ന്ന് 55,000 രൂ​പ​യാ​ണ് ക​വ​ര്‍ന്ന​ത്. 29 പേ​രി​ല്‍ നി​ന്നാ​യി 5320000 രൂ​പ നേ​ടി​യെ​ടു​ത്ത ശേ​ഷം വ​രു​മാ​ന​മോ അ​ട​ച്ച​തു​ക​യോ ന​ല്‍കാ​തെ വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു. ഈ ​ക​മ്പ​നി​യു​ടെ പേ​രി​ല്‍ ജി​ല്ല​ക​ള്‍ തോ​റും പ്ര​മോ​ട്ട​ര്‍മാ​രെ നി​യ​മി​ച്ചു നി​ര​വ​ധി ആ​ളു​ക​ളി​ല്‍നി​ന്ന് അ​ന​ധി​കൃ​ത​മാ​യി പ​ണം നേ​ടി​യെ​ടു​ത്തി​ട്ടു​ണ്ട്. കാ​സ​ർകോട്, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ സ​മാ​ന സ്വ​ഭാ​വ​മു​ള്ള കേ​സു​ക​ളു​ണ്ട്. ഈ ​കേ​സി​ല്‍ ക​മ്പ​നി​യു​ടെ പാ​ര്‍ട്ണ​ര്‍മാ​രും ഡ​യ​റ​ക്ട​ര്‍മാ​രും പ്ര​മോ​ട്ട​ര്‍മാ​രു​മു​ള്‍പ്പെ​ടെ ഒ​മ്പ​തു പ്ര​തി​ക​ളെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Tags:    
News Summary - Online Business Scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.