സുല്‍ത്താന്‍ ബത്തേരി: നഗരസഭയില്‍ പാളാക്കര (17) വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി വാര്‍ഡിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതിനുളള നടപടികള്‍ തുടങ്ങി. കരട് വോട്ടര്‍ പട്ടിക മേലുള്ള അവകാശവാദ അപേക്ഷകളും (ഫോറം 4) പരാതികളും (ഫോറം 6), വാര്‍ഡ്/പോളിങ് സ്റ്റേഷന് പരിധിയില്‍ നിന്നുള്ള സ്ഥാനമാറ്റം സംബന്ധിച്ച പരാതികളും (ഫോറം 7) ജനുവരി 21 നകം ഇലക്ട്രല്‍ രജിസ്ട്രേഷന് ഓഫിസറായ സുല്‍ത്താന്‍ ബത്തേരി നഗരസഭ സെക്രട്ടറിക്ക് നല്‍കണമെന്ന് ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
വോട്ടര്‍ പട്ടിക പുതുക്കുന്നതിനുളള യോഗ്യത തീയതി 2023 ജനുവരി ഒന്ന് ആണ്. യോഗ്യത തീയതിയിലോ അതിനു മുമ്പോ 18 വയസ്സ് തികഞ്ഞവരെ മാത്രമേ പട്ടികയില്‍ ഉള്‍പ്പെടുത്തുകയുളളൂ. അന്തിമ വോട്ടര്‍പട്ടിക ജനുവരി 30 ന് പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.