സുൽത്താൻ ബത്തേരി: ചൊവ്വാഴ്ച പാതിരിപ്പാലത്ത് ഓട്ടോ ഡ്രൈവറുടെ മരണത്തിനിടയാക്കിയ അപകടത്തിലെ ലോറി ഡ്രൈവറെ കണ്ടെത്താനായില്ല. ഡ്രൈവറെ കണ്ടെത്താൻ കഴിയാത്തത് സംഭവത്തിൽ ദുരൂഹതയുയർത്തുന്നു. ലോറി ഉടമക്കും ഡ്രൈവറെക്കുറിച്ച് വിവരമില്ലെന്നാണ് മീനങ്ങാടി പൊലീസ് പറയുന്നത്.
തളിപ്പറമ്പ് സ്വദേശിയായ ദീപക്കാണ് ലോറി ഉടമയെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിനു ശേഷം ഡ്രൈവർ ഇറങ്ങിയോടുകയായിരുന്നു. മീനങ്ങാടി പൊലീസ് സ്റ്റേഷന് മുന്നിൽ ലോറി, കാറ്, ഓട്ടോറിക്ഷ എന്നിവ എത്തിച്ചിട്ടുണ്ട്. വ്യാഴാഴ്ചയും ലോറിയിലെ ലോഡ് എന്താണെന്ന് പൊലീസ് നോക്കിയിട്ടില്ല. എന്നാൽ, ബിവറേജസിലേക്കുള്ള മദ്യമാണെന്ന് സൂചനകളും പുറത്തുവരുന്നു. ലോറിയുടെ മുന്നിലെ ഗ്ലാസിൽ രണ്ട് ഫോൺ നമ്പറുകൾ എഴുതിയിട്ടുണ്ട്. പൊലീസ് ഈ നമ്പറിൽ ബന്ധപ്പെട്ടപ്പോഴാണ് ഉടമയെക്കുറിച്ചുള്ള സൂചന ലഭിച്ചത്.
ഡ്രൈവറുടെ ഉറക്കം, മദ്യപിച്ചുള്ള അമിതവേഗം എന്നിവയിൽ ഏതെങ്കിലുമൊന്നാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. അപകടത്തിൽ ഗുരുതര പരിക്കേറ്റവർ ഇപ്പോൾ ചികിത്സയിലാണ്. മരിച്ച ഓട്ടോ ഡ്രൈവറുടെ കുടുംബത്തിന് സർക്കാർ ധനസഹായം കൊടുക്കണമെന്ന ആവശ്യവും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.