സുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്തിലെ കോളിമൂലയിൽ മൊബൈൽ ടവർ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഭാഗത്ത് ടവർ സ്ഥാപിച്ചാൽ ശക്തമായ സമരം നടത്തുമെന്ന് നാട്ടുകാരുടെ കൂട്ടായ്മ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോളിമൂല കവലക്കടുത്താണ് ടവർ സ്ഥാപിക്കുന്നത്.
പഞ്ചായത്തിലും പൊലീസിലും നാട്ടുകാർ പരാതി കൊടുത്തിരുന്നു. ടവറിന് അനുമതി നൽകിയിട്ടില്ലെന്നാണ് നെന്മേനി പഞ്ചായത്ത് അധികൃതർ പറയുന്നത്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണം. ടവർ ജനവാസമില്ലാത്ത സ്ഥലത്ത് സ്ഥാപിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. സി.സി. പൗലോസ്, കെ.എൻ. ഗോപാലകൃഷ്ണൻ, കെ.ജി. വൈശാഖ്, എ.എച്ച്. ഷമീർ, ബിനോജ് ജോസഫ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.