സുൽത്താൻ ബത്തേരി: ഹോംസ്റ്റയിൽ ശീട്ടുകളിച്ച 14 പേരെ ബത്തേരി പൊലീസ് പിടികൂടി. ഇവരിൽനിന്ന് മൂന്നു ലക്ഷത്തോളം രൂപയും ചീട്ടുകളും പൊലീസ് പിടിച്ചെടുത്തു.
തമിഴ്നാട്, പന്തല്ലൂർ അമ്പലമൂല കാർത്തിക വീട്ടിൽ എൻ.എസ്. ശ്രീജിത്ത് (42), ശ്രീമധുര ഗുഡല്ലൂർ ആലി പറമ്പിൽ വീട്ടിൽ അൻവർ സലിം (51), മൂലങ്കാവ് കുപ്പാടി പുഞ്ചയിൽ വീട്ടിൽ പി. സുനിൽ (34), മേപ്പാടി കുന്നമംഗലംകുന്ന് നാലകത്ത് വീട്ടിൽ നൗഷാദ് (44), അമ്പലവയൽ ആയിരംകൊല്ലി പുത്തൻവീട്ടിൽ പി.എ. അബ്ബാസ് (64), ഇരുളം മണൽവയൽ നെഞ്ച്ശേരിയിൽ എൻ.കെ. സുകുമാരൻ (57), മൂലങ്കാവ് കുപ്പാടി തോട്ടുചാലിൽവീട്ടിൽ അരുൺ ടി. തോമസ് (34), പുൽപള്ളി പാടിച്ചിറ മൈലാടുംപാറവീട്ടിൽ ടോമി (59), നെല്ലിമാളം മുതിരകൊല്ലി മുറിക്കൽവീട്ടിൽ എം.ഒ. അശോകൻ (55), പുൽപള്ളി താഴെയങ്ങാടി ആനശേരിയിൽ വീട്ടിൽ എ.ആർ. സുജിത്ത്(41), ഗൂഡല്ലൂർ വി.പി വീട്ടിൽ സിദ്ദിഖ് (55), ബത്തേരി ചെട്ടിമൂല കൊട്ടിലിങ്കൽ വീട്ടിൽ സുമേഷ് ശിവൻ (35), റിപ്പൺ പാലങ്കണ്ടി വീട്ടിൽ പി.എ. ഷാനവാസ് (32), കൊളഗപ്പാറ കടക്കൽ വീട്ടിൽ കെ.പി. രാജു (65) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. കിടങ്ങനാട് പച്ചാടിയിലുള്ള ഹോംസ്റ്റേയിലെ റൂമിൽ വെച്ചാണ് ഇവർ പണംവെച്ച് ശീട്ടുകളിച്ചത്.
2,99,340 രൂപയാണ് പിടിച്ചെടുത്തത്. എസ്.ഐമാരായ പി.എൻ. മുരളീധരൻ, രാംദാസ്, എസ്.സി.പി.ഒമാരായ ഹംസ, ഷൈജു, സി.പി.ഒമാരായ സജീവൻ, ഡോണിത്ത്, പ്രിവിൻ ഫ്രാൻസിസ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.