സുൽത്താൻ ബത്തേരി: സംസ്ഥാന അണ്ടർ 17 ചെസ് ചാമ്പ്യൻഷിപ്പിന് സുൽത്താൻ ബത്തേരി ലയൺസ് ഹാളിൽ തുടക്കമായി. ചെസ് അസോസിയേഷൻ വയനാടും നൈറ്റ്സ് ചെസ് അക്കാദമിയും സെറ്റ്സ്കോസും ബത്തേരി ലയൺസ് ക്ലബും സംയുക്തമായി നടത്തുന്ന ടൂർണമെന്റിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അണ്ടർ 14 ചാമ്പ്യൻ ജുബിൻ ജിമ്മിക്ക് എതിരായി കരുക്കൾ നീക്കി നിർവഹിച്ചു. കേരള ചെസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഗലീലിയോ ജോർജ് അധ്യക്ഷത വഹിച്ചു.
വയനാട്ടിലെ ആദ്യ വനിത നാഷനൽ ആർബിറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ട ജില്ല വനിതാരത്ന പുരസ്കാരം നേടിയ കൽപന ബിജുവിനെയും ചെസ് അസോസിയേഷൻ കേരളയുടെ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ വി.എൻ. വിശ്വനാഥനെയും ആദരിച്ചു.മറ്റു ജില്ലകളിൽനിന്നും സെലക്ഷൻ ലഭിച്ച് എത്തിയ 60ഓളം മത്സരാർഥികൾ പങ്കെടുക്കും. രണ്ടു ദിവസമായി നടക്കുന്ന ചാമ്പ്യൻഷിപ്പിൽ വിജയിക്കുന്ന രണ്ടുപേർക്ക് ദേശീയ മത്സരത്തിൽ പങ്കെടുക്കാം. ചടങ്ങിൽ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം. മധു മുഖ്യാതിഥി ആയിരുന്നു. നൈറ്റ്സ് ചെസ് അക്കാദമി പ്രസിഡന്റ് സദാശിവൻ ചീരാൽ, ചെസ് അസോസിയേഷൻ ജില്ല പ്രസിഡന്റ് കെ. ദിനേഷ്, ലയൺസ് ക്ലബ് പ്രസിഡന്റ് മനോജ് ജോസഫ്, എം.ആർ. മംഗളൻ, എൻ.കെ. സഫറുള്ള, കെ. ഷാജു, പി.ആർ. പ്രജിത്ത്, കെ.എസ്. ബിജു, കെ.കെ. ജുനൈസ് തുടങ്ങിയവർ സംസാരിച്ചു. ചെസ് അസോസിയേഷൻ കേരളയുടെ ആർബിറ്റർ പി.എസ്. അമീർ ആണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.