Representational Image

വാ​കേ​രി​യി​ല്‍ തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷം

സു​ല്‍ത്താ​ന്‍ ബ​ത്തേ​രി: വാ​കേ​രി- താ​ഴ​ത്ത​ങ്ങാ​ടി മേ​ഖ​ല​ക​ളി​ല്‍ തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ജ​നം ഭീ​തി​യി​ല്‍. പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ 10, 11, 12, 13 വാ​ര്‍ഡു​ക​ള്‍ ഉ​ള്‍പ്പെ​ടു​ന്ന താ​ഴ​ത്ത​ങ്ങാ​ടി, മൂ​ട​കൊ​ല്ലി, ക​ല്ലൂ​ര്‍കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​പ്പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ​യാ​ണ് തെ​രു​വു​നാ​യ്ക്ക​ൾ വി​ഹ​രി​ക്കു​ന്ന​ത്. ഇ​തു​കാ​ര​ണം കു​ട്ടി​ക​ളെ പു​റ​ത്തു വി​ടാ​ന്‍ ര​ക്ഷി​താ​ക്ക​ള്‍ ഭ​യ​ക്കു​ക​യാ​ണ്.

രാ​വി​ലെ മ​ദ്റ​സ​യി​ല്‍ പോ​കു​ന്ന വി​ദ്യാ​ര്‍ഥി​ക​ളാ​ണ് തെ​രു​വു​നാ​യ് ഭീ​തി കാ​ര​ണം ഏ​റെ വ​ല​യു​ന്ന​ത്. രാ​ത്രി കൂ​ട്ട​മാ​യി വി​ഹ​രി​ക്കു​ന്ന തെ​രു​വു​നാ​യ്ക്ക​ള്‍ റോ​ഡി​ലും ക​ട​ത്തി​ണ്ണ​ക​ളി​ലു​മൊ​ക്കെ​യാ​ണ് ത​മ്പ​ടി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് ഇ​ട​പെ​ട്ട് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ആ​വ​ശ്യം.

Tags:    
News Summary - stray dog issue in Vakeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.