സുൽത്താൻ ബത്തേരി: സൗന്ദര്യവത്കരണത്തിന്റെ പുതിയ മുഖവുമായി സുല്‍ത്താന്‍ ബത്തേരി നഗരസഭ. ബത്തേരി ടൗണിന്റെ സൗന്ദര്യസങ്കൽപങ്ങള്ക്ക് മിഴിവേകാന്‍ പാതയോരത്ത് നഗരസഭ പുതിയ ചട്ടിയിലുള്ള പൂച്ചെടികള്‍ സ്ഥാപിച്ചു. നഗരസഭ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ടൗണില്‍ സ്ഥാപിച്ച പ്ലാസ്റ്റിക് ചെടിച്ചട്ടികള്‍ക്ക് പകരം പോളിത്തീന്‍ കവറോട് കൂടിയായ ചെടിച്ചട്ടികളാണ് പാതയോരത്ത് ഇനി സ്ഥാനം പിടിക്കുക. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ അസംപ്ഷന്‍ ജങ്ഷന് മുതല്‍ ചുങ്കം ജങ്ഷന് വരെയുള്ള 1000 ചെടിച്ചട്ടികളിലാണ് രൂപമാറ്റം വരുത്തിയത്.
മള്‍ട്ടിലെയര്‍, യു.വി പ്രൊട്ടക്റ്റഡ് സവിശേഷതയോട്കൂടി നിർമിച്ചിരിക്കുന്ന ചെടിച്ചട്ടികള്‍ക്ക് അഞ്ചുവര്‍ഷം വാറന്റിയും നല്‍കുന്നുണ്ട്. ശേഷം ചട്ടികള്‍ റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കാനും കഴിയും. പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്മാന് ടി.കെ. രമേശ് നിര്‍വഹിച്ചു.
സൗന്ദര്യവത്കരണ പ്രവൃത്തികളുടെ ഭാഗമായി ടൗണില്‍ തുടങ്ങിയ ഹാൻഡ് റെയില്‍ പെയിന്റിങ് പ്രവൃത്തികളുടെ ഉദ്ഘാടനവും ചെയര്മാന് നിര്‍വഹിച്ചു. ഡെപ്യൂട്ടി ചെയര്പേഴ്സൻ എല്‍സി പൗലോസ്, നഗരസഭ സ്ഥിരം സമിതി ഭാരവാഹികളായ കെ. റഷീദ്, പി.എസ്. ലിഷ, ഷാമില ജുനൈസ്, ടോം ജോസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.