സുല്‍ത്താന്‍ബത്തേരി: രണ്ടു സംസ്ഥാന കായികമേളയിലായി നാല് മെഡലുകള്‍ സ്വന്തമാക്കി നാടിന് അഭിമാനമായി മാറിയ ചീരാലിലെ ആദിവാസി ഗ്രാമമായ മുണ്ടക്കൊല്ലിയിലെ കെ. വിഷ്ണുവിന് രാഹുല്‍ഗാന്ധി എം.പിയുടെ കൈത്താങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിർമിച്ചു നല്‍കും. ഐ.സി. ബാലകൃഷ്ണന് വിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ച് വിവരം അറിയിച്ചു. കുടുംബത്തിന് സ്വന്തമായി സ്ഥലം ഇല്ലാത്തതിനാല്‍ സ്ഥലം ഉള്‍പ്പെടെ വാങ്ങിയാണ് വീട് നിർമിക്കുക.
2019ല്‍ നടന്ന സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ട്രാക്കിൽ വിഷ്ണു രണ്ട് സ്വര്‍ണം ഉള്‍പ്പെടെ മൂന്ന് മെഡലുകളാണ് സ്വന്തമാക്കിയത്. അന്ന് സ്വന്തമായി വീടില്ലാത്ത വിഷ്ണുവിന് വീട് നല്‍കുമെന്ന് മന്ത്രി എ.കെ. ബാലന് വാഗ്ദാനം നല്‍കിയിരുന്നു. അന്ന് ചില സംഘടനകള്‍ വീട് വെച്ച് നല്കാന് തയാറായിരുന്നുവെങ്കിലും മന്ത്രിയുടെ വാഗ്ദാനമുള്ളതിനാല്‍ പിന്‍വാങ്ങുകയായിരുന്നു. തിരുവനന്തപുരം അയ്യൻകാളി സ്പോര്‍ട്സ് സ്കൂളിലെ 12ാം ക്ലാസ് വിദ്യാര്‍ഥിയാണ് വിഷ്ണു. വീടില്ലാത്തതിനാല്‍ വയനാട്ടിലെത്തിയാല്‍ അമ്മായിമാരായ തങ്കി, ചിമ്പി എന്നിവരുടെ മുണ്ടക്കൊല്ലിയിലെ വീടുകളിലാണ് വിഷ്ണു താമസിക്കാറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.