സുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്തിലെ പഴൂർ, മുണ്ടക്കൊല്ലി ഭാഗത്ത് വീണ്ടും കടുവയുടെ ആക്രമണം. വ്യാഴാഴ്ച രാത്രി മൂന്നു പശുക്കളെ കടുവ ആക്രമിച്ചു. ഇതിൽ ഒന്ന് ചത്തു. രോഷാകുലരായ നാട്ടുകാർ വെള്ളിയാഴ്ച പഴൂർ വനം ഓഫിസ് ഉപരോധിച്ചു.
കണ്ണാപ്പറമ്പിൽ ഡാനിയലിന്റെ പശുവിനെയാണ് കടുവ കൊന്നത്. ഒരാഴ്ചക്കിടെ ഇദ്ദേഹത്തിന്റെ രണ്ടാമത്തെ പശുവിനെയാണ് കടുവ കൊല്ലുന്നത്. കഴിഞ്ഞ ഞായറാഴ്ച ഡാനിയലിന്റെ മറ്റൊരു പശുവിനെ കൊന്നിരുന്നു. കളത്തുംപടിക്കൽ അയ്യപ്പൻ, അയ്യൻചോല വേലായുധൻ എന്നിവരുടെ പശുക്കൾക്കാണ് ഗുരുതര പരിക്കേറ്റത്.
വ്യാഴാഴ്ച രാത്രി 11ഓടെയാണ് ഈ പശുക്കളെ ആക്രമിച്ചതെന്ന് വീട്ടുകാർ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി കടുവയുടെ വ്യാപക ആക്രമണങ്ങളാണ് ഉണ്ടാകുന്നത്. എന്നാൽ, വനം വകുപ്പിന്‍റെ സമീപനം കടുവ ശല്യം ഒഴിവാക്കുന്ന രീതിയിലല്ല.
ഇതോടെയാണ് നാട്ടുകാർ വെള്ളിയാഴ്ച രാവിലെ പഴൂരിലെ തോട്ടമൂല സെക്ഷൻ ഓഫിസ് വളഞ്ഞത്. ഇതോടെ കൂട് വെച്ച് കടുവയെ പിടികൂടാൻ തീരുമാനിച്ചു. വെള്ളിയാഴ്ച വൈകീട്ട് കൂട് സ്ഥലത്ത് എത്തിച്ചു. കണ്ണാപ്പറമ്പിൽ ഡാനിയലിന്റെ വീടിനോട് ചേർന്നാണ് ഒരു കൂട് സ്ഥാപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.