സുൽത്താൻ ബത്തേരി: കോൺഗ്രസ് ഭരിക്കുന്ന സുൽത്താൻ ബത്തേരി കോഒാപറേറ്റിവ് അർബൻ ബാങ്ക് നിയമന അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡൻറിെൻറ നിലപാടിന് കാതോർത്ത് ജില്ലയിലെ അണികൾ. നേതാക്കൾ തമ്മിലുള്ള പരസ്യമായ വിഴുപ്പലക്കൽ കോൺഗ്രസിന് വലിയ ക്ഷീണമുണ്ടാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കാര്യമായ ഇടപെടൽ ഭൂരിപക്ഷം അണികളും പ്രതീക്ഷിക്കുന്നുണ്ട്.
അജണ്ടയിൽ ഇല്ലാത്ത കാര്യമാണെങ്കിലും ബാങ്ക് വിഷയം ചർച്ചക്ക് വരുമെന്നാണ് സുൽത്താൻ ബത്തേരിയിലെ ചില നേതാക്കൾ പങ്കുവെക്കുന്നത്. നിയമന അഴിമതി ആരോപണം ഉയർന്നതുമുതൽ വലിയ നാടകീയസംഭവങ്ങളാണ് സുൽത്താൻ ബത്തേരിയിലെ കോൺഗ്രസിൽ നടന്നിട്ടുള്ളത്. ആർ.പി. ശിവദാസിെൻറ പേരിൽ ഇറങ്ങിയ കത്തും മൂന്നംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ട് ചോർച്ചയും വലിയ രാഷ്ട്രീയ കോലാഹലങ്ങൾക്കാണ് ഇടയാക്കിയത്.റിപ്പോർട്ട് ചോർന്നതിന് ശേഷം കെ.പി.സി.സി നിർവാഹക സമിതി അംഗം പി.വി. ബാലചന്ദ്രൻ ഐ.സി. ബാലകൃഷ്ണനെതിരെ ആഞ്ഞടിച്ചത് കോൺഗ്രസ് പ്രവർത്തകരിൽ ഞെട്ടലുണ്ടാക്കിയിരുന്നു. വിഷയം ഇപ്പോഴും കത്തിത്തീർന്നിട്ടില്ല.
മൂന്നംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ടിനെ തുടർന്ന് നടപടി നേരിട്ടവർ ഇപ്പോഴും മറ്റ് പാർട്ടികളിലേക്ക് പോയിട്ടില്ലെന്നതും എടുത്തുപറയണം. കെ.പി.സി.സിക്ക് കൊടുത്ത അന്വേഷണസമിതി റിപ്പോർട്ട് എങ്ങനെ ചോർന്നുവെന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. പ്രതിപക്ഷം കോൺഗ്രസിനെ അടിക്കാനുള്ള നല്ല ആയുധമായി ബാങ്ക് കോഴ ആരോപണം എടുത്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രശ്നം നിസ്സാരമാക്കാൻ കെ.പി.സി.സി പ്രസിഡൻറിനും സാധിക്കില്ല.
കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന് ഇന്ന് ജില്ലയില്‍
കല്പറ്റ: കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന് എം.പി ബുധനാഴ്ച ജില്ലയിലെത്തും. കെ.പി.സി.സി പ്രസിഡൻറായതിനു ശേഷം ആദ്യമായി ജില്ലയിലെത്തുന്ന സുധാകരന് ഉച്ചക്ക് രണ്ടിന് ലക്കിടിയില്‍ സ്വീകരണം നല്‍കും.ഡി.സി.സി പ്രസിഡൻറ് എന്‍.ഡി. അപ്പച്ചെൻറ നേതൃത്വത്തില്‍ സ്വീകരിച്ച് വാഹനങ്ങളുടെ അകമ്പടിയോടെ കല്പറ്റയിലേക്ക് ആനയിക്കും. ഡി.സി.സി ഓഫിസ് സന്ദര്‍ശിക്കുന്ന സുധാകരന് കെ.കെ. രാമചന്ദ്രന് മാസ്റ്ററുടെ ഛായാചിത്രം അനാച്ഛാദനം ചെയ്യും. തുടര്‍ന്ന് കല്പറ്റ വൈന്‍ഡ് വാലി ഹാളില്‍ ചേരുന്ന ജില്ല കോണ്‍ഗ്രസ് നേതൃയോഗത്തിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.